ഒമാനില്‍ കനത്ത മഴക്ക് സാധ്യത; മഴക്കെടുതി പരിശോധിക്കാന്‍ മന്ത്രിതല സംഘം

മസ്കത്ത്: രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ചയും കനത്ത മഴ ലഭിച്ചു. മസ്കത്ത് ഗവ൪ണറേറ്റിലെ ചില ഭാഗങ്ങളിലടക്കം കനത്ത മഴയാണ് പെയ്തത്. ബഹ്ല, നിസ്വ, സീബ്, റുസ്താഖ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൊഹാ൪, സുവൈഖ്, ബുറൈമി, മുദൈബി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴക്കും സാധ്യതയുണ്ട്.
ചില പ്രദേശങ്ങളിൽ തുട൪ച്ചയായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. വാദികളുള്ള വഴിയിൽ നിന്ന് മാറി നിൽക്കണമെന്നും വെള്ളപ്പാച്ചിലിൻെറ വേഗത പൂ൪ണ്ണമായി മനസിലാക്കാതെ വാദികളിൽ ഇറങ്ങരുതെന്നും പൊലീസ് പറഞ്ഞു. വാഹനങ്ങൾ തമ്മിൽ ദൂരം പാലിക്കണമെന്നും കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്നും പൊലീസിൻെറ മുന്നറിയിപ്പിലുണ്ട്. മീൻ പിടുത്തക്കാരോട് കടലിലിറങ്ങരുതെന്നും അധികൃത൪ ആവശ്യപ്പെട്ടു.
അതിനിടെ വെള്ളിയാഴ്ചയുണ്ടായ കനത്തമഴയിൽ നാശ നഷ്ടംസംഭവിച്ച സഹം വിലയാത്തിലെ വിവിധ ഭാഗങ്ങൾ ഹൗസിങ് മന്ത്രി ശൈഖ് സൈഫ് ബിൻ മുഹമ്മദ് അൽ ശബീബിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം സന്ദ൪ശിച്ചു. കനത്ത മഴയിൽ വാഹനങ്ങൾ ഒഴുകി പോവുകയും വീടുകളിൽ വെള്ളം കയറുകയും വീടുകൾക്കും ഫാമുകൾക്കും കേടുപാടുകൾ പറ്റുകയും ചെയ്തിരുന്നു.
സംഘം നാശ നഷ്ടങ്ങൾ സംഭവിച്ച ഗ്രാമങ്ങളിലെ ജനങ്ങളെ കണ്ട് നാശ നഷ്ടങ്ങൾ വിലയിരുത്തി. ജനങ്ങളുടെ പരാതികളും നി൪ദ്ദേശങ്ങളും സംഘം കേട്ടു. ഇത്തരം സംഭവം ആവ൪ത്തിക്കാതിരിക്കാൻ അണക്കെട്ട് നി൪മിക്കുന്നത് ആവശ്യമാണെന്ന് വിലയിരുത്തകയും ചെയ്തു. റീജനൽ മുനിസിപ്പാലിറ്റി, ജല വിഭവ മന്ത്രാലയം അണ്ട൪ സെക്രട്ടറി ഹമദ് ബിൻ സുലൈമാൻ അൽ ഗരീബി, വാ൪ത്താ വിനിമയ- ഗതാഗത മന്ത്രാലയം അണ്ട൪ സെക്രട്ടറി സലിം ബിൻ മുഹമ്മദ് അൽ നുഹൈമി, വടക്കൻ ബാത്തിന പൊലീസ് ഡയറക്ട൪ അബ്ദുല്ല ബിൻ സാലിഹ് അൽ ഗൈലാനി തുടങ്ങിയ നിരവധി മുതി൪ന്ന ഉദ്യോഗസ്ഥ൪ സംഘത്തിലുണ്ടായിരുന്നു.
മസ്കത്ത് ഗവ൪ണറേറ്റിലെ ബോഷ൪ വിലായത്തിലെ ചില പ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. സിനാവ്, വഷൻ, റുസ്താഖ്, സ൪ഹ്, വാദീ ബനീഗാഫി൪, അലായ, വാദീ സി൪, റിമാനിയ്യ, ജ൪ദാൻ, വാദി തൈൻ, ഇസ്ഖി, വാദി വൽഫൈൻ, ഹഫ്ലൈൻ, അൽ ഹജ൪, സമാഇൽ, വാദി ഹഖ് എന്നിവിടങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. വാദി തൈനിൽ ആലിപ്പഴ വ൪ഷമുണ്ടായി.
ഇബ്ര, സഫാലത്ത് വാദീ അൻദാം, ജ൪ദാദ്, യഹ്മദി, മുദൈബി, മുസ്ഫാആൻ, കഅ്ല, ഖാസി൪, ബത്തീൻ, വാദീ ബനീ റവാഹ, വാദീ മുഹറം, ജബൽ അഖ്ദ൪, ഇബ്രി, യങ്കൽ എന്നിവിടങ്ങളിലാണ് ഇടത്തരം മഴലഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ഇസ്ഖിയിൽ രേഖപ്പെടുത്തി. ഇസ്ഖിയിൽ 48 മില്ലി മീറ്റ൪ മഴയും ഇബ്രയിൽ 42 മില്ലീ മീറ്റ൪ മഴയുമാണ് പെയ്തത്. ഖുറിയാത്ത് 35 മില്ലീ മീറ്റ൪, ഖാബൂറ 32 മില്ലീ മീറ്റ൪, റുസ്താഖ് 20 മില്ലീ മീറ്റ൪ എന്നിങ്ങനെയാണ് പെയ്ത മഴയുടെ അളവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.