മൊസൈക് ടി.വിയില്‍ കൂടുതല്‍ ഇന്ത്യന്‍ ചാനലുകള്‍

ദോഹ: ക്യുടെൽ മൊസൈക് ടിവിയിൽ മലയാളം ഉൾപ്പെടെ കൂടുതൽ ഇന്ത്യൻ ചാനലുകൾ ഉൾപ്പെടുത്തി പുതിയ രണ്ട് പാക്കേജുകൾ പ്രഖ്യാപിച്ചു. പെഹ്ല സ്പൈസ്, പെഹ്ല സ്പൈസ് പ്ളസ് എന്നിവയാണ് പുതിയ പാക്കേജുകൾ.
പെഹ്ല സ്പൈസ് പാക്കേജിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ വിനോദ, വിജ്ഞാന, സ്പോ൪ട്സ് ചാനലുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 30 റിയാൽ അധികം നൽകിയാൽ സോണി എൻറ൪ടെയ്ൻമെൻറ്, സ്റ്റാ൪ പ്ളസ്, കാ൪ട്ടൂൺ നെറ്റ്വ൪ക്ക്, എം.ടി.വി ഇന്ത്യ, എൻ.ടി.ടി.വി എന്നിവയടക്കം 16 ചാനലുകൾ ഈ പാക്കേജിൽ ലഭിക്കും. സൂര്യ ടി.വി, സ്റ്റാ൪വേൾഡ്, സീ ടി.വി, ജെമിനി, ഉദയ, സ്കൈ ന്യൂസ്, എ.ബി.പി എന്നിവ ഉൾപ്പെടെ 25 ചാനലുകളാണ് പെഹ്ല സ്പൈസ് പ്ളസ് പാക്കേജിൽ ലഭിക്കുന്നത്. ഇതിന് 110 റിയാൽ നൽകണം.
ലോകത്തിൻെറ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ചാനൽ വിനോദ പരിപാടികൾ പ്രേക്ഷക൪ക്ക് ലഭ്യമാക്കുന്നതിൻെറ ഭാഗമായാണ് പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചതെന്ന് ക്യുടെൽ അധികൃത൪ അറിയിച്ചു. പുതിയ പാക്കേജുകളിൽ വരിക്കാരാകാൻ താൽപര്യമുള്ളവ൪ 111 എന്ന നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.