‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ക്ക് സൗദിയില്‍ ആദരം

ദമ്മാം: പ്രവാസി മലയാളികളുടെ പുല൪കാലങ്ങൾക്ക് വായനയുടെ ചൂടുപക൪ന്ന ‘ഗൾഫ് മാധ്യമ’ത്തിൻെറ അമരക്കാരൻ വി.കെ. ഹംസ അബ്ബാസിന് സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസിസമൂഹത്തിൻെറ സ്നേഹാദരം. കിങ് ഫഹദ് പാ൪ക്കിൽ നടന്ന ശിശിരോത്സവത്തിലാണ് പ്രവാസിസമൂഹത്തിന് നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹത്തിന് ആദരവ് അ൪പ്പിച്ചത്. കേരള പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് ഹംസ അബ്ബാസിന് ഉപഹാരം നൽകി പൊന്നാട അണിയിച്ചു. കെ.എം.സി.സി പ്രതിനിധി അബ്ദുസ്സമദ് പാലത്തിങ്ങൽ അതിഥിയെ പരിചയപ്പെടുത്തി. പ്രവാസിസമൂഹം നൽകിയ ആദരവ് തൻെറ ഉത്തരവാദിത്തം വ൪ധിപ്പിക്കുന്നതായി മറുപടി പ്രസംഗത്തിൽ ഹംസ അബ്ബാസ് പറഞ്ഞു. ‘ഗൾഫ് മാധ്യമ’ത്തെ രാഷ്ട്രാന്തരീയ പത്രമായി വള൪ത്തിയ മലയാളി സമൂഹത്തെ അതിൻെറ പത്രാധിപ൪ എന്ന നിലയിൽ താനാണ് ആദരിക്കേണ്ടത്. അതുകൊണ്ടുതന്നെ ഈ നിമിഷങ്ങൾ താൻ അകതാരിൽ അപൂ൪വാനുഭവമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ നോവും വേവും നെഞ്ചേറ്റിയാണ് ‘ഗൾഫ് മാധ്യമ‘ത്തിൻെറ പ്രയാണം. അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അധികൃതരുടെ മുന്നിലെത്തിക്കാൻ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ്.
പ്രവാസത്തിൻെറ മരുമണലിൽ നമ്മുടെ രാജ്യത്തിൻെറ വൈവിധ്യങ്ങളിലെ ഏകത്വം തീ൪ത്ത ശിശിരസംഗമം അതുല്യമായ അനുഭവമാണ്. ഇന്ത്യയെന്ന പൂങ്കാവനത്തിൻെറ അഴകും നന്മയും സൗദിയിൽ പുന$സൃഷ്ടിക്കാൻ കിഴക്കൻപ്രവിശ്യയിലെ സംഘടനകൾക്ക് കഴിഞ്ഞിരിക്കുന്നു. ഈ സ്നേഹവും ഒരുമയും നാട്ടിലേക്ക് പകരാനും ഒപ്പം ലോകം മുഴുവൻ ഇതിൻെറ സന്ദേശം എത്തിക്കാനും താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.