തോട്ടം തൊഴിലാളിയുടെ വധം: പാകിസ്താന്‍ സ്വദേശി അറസ്റ്റില്‍

മസ്കത്ത്: ഒക്ടോബ൪ 17ന് മസ്കത്തിൽ തോട്ടം തൊഴിലാളി അടിയേറ്റ് മരിച്ച സംഭവത്തിൽ പാകിസ്താൻ സ്വദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് രാത്രി നടന്ന അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റാണ് തൊഴിലാളി മരിച്ചത്. അജ്ഞാതരായ ചിലരാണ് തങ്ങളെ ആക്രമിച്ചതെന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയവെ തൊഴിലാളി പൊലീസിന് മൊഴി നൽകിയത്. ഗുരുതരമായി പരിക്കേറ്റ് പാകിസ്താൻ സ്വദേശിയായ തൊഴിലാളി പിന്നീട് ആശുപത്രിയിൽ മരണമടഞ്ഞു. സംഭവം അന്വേഷിച്ച പൊലീസ് സംഘം കഴിഞ്ഞദിവസം തൊഴിലാളിയെ ആക്രമിച്ച 46കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തൊഴിലാളിയുമായി നിലനിന്നിരുന്ന സാമ്പത്തിക ത൪ക്കത്തെ തുട൪ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രാത്രി തൊഴിലാളിയുടെ താമസസ്ഥലത്ത് എത്തിയ ഇയാൾ തലക്കടിച്ച് പരിക്കേൽപിക്കുകയായിരുന്നു. ബഹളംകേട്ട് മറ്റുള്ളവ൪ ഉണരുമ്പോഴേക്ക് പ്രതി രക്ഷപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.