മൂന്നു തവണ ഔട്ട്പാസ് ലഭിച്ചിട്ടും നാട്ടില്‍ പോകാനാവാതെ വിനീഷ്

മനാമ: വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ എംബസിയിലേക്ക് വന്ന കോഴിക്കോട് സ്വദേശി എം.സി. വിനീഷിൻെറ കൈയിൽ ഒരു ഔട്ട്പാസുണ്ടായിരുന്നു. ഒരു ഫയലിൽ കുറെ രേഖകൾ. ഔട്ട്പാസും ഫയലുമായി ഈ യുവാവ് നടക്കാൻ തുടങ്ങിയിട്ട് മൂന്നു വ൪ഷമായി. ഇതിനിടയിൽ മൂന്നു തവണ ഔട്ട്പാസ് വാങ്ങി. പക്ഷേ, ഔ്പാസുകളുടെ കാലാവധി തീരുന്നതല്ലാതെ നാട്ടിൽ പോകാൻ സാധിക്കുന്നില്ല. തൊഴിൽ പ്രശ്നത്തിൽ അകപ്പെട്ട് കടുത്ത ദുരിതത്തിലാണിയാൾ.
കോഴിക്കോട് ബേപ്പൂ൪ സ്വദേശിയായ വിനീഷ് 2005ലാണ് ബഹ്റൈനിൽ എത്തിയത്. ഒരു അലുമിനിയം കമ്പനിയിൽ ജോലി ലഭിച്ചു. കമ്പനിയിലെ വ്യവസ്ഥ പ്രകാരം മൂന്നു വ൪ഷം ജോലി ചെയ്താൽ മാത്രമേ അവധിക്ക് നാട്ടിൽ പോകാൻ സാധിക്കുകയുള്ളൂ.
ഇതനുസരിച്ച് വിനീഷ് മൂന്നു വ൪ഷമായപ്പോൾ അവധിക്ക് ചോദിച്ചു. ആറു മാസം കഴിഞ്ഞാൽ പോകാമെന്ന് കമ്പനി അധികൃത൪ പറഞ്ഞു. എന്നാൽ, ആറു മാസം കഴിഞ്ഞ് വീണ്ടും അവധിക്ക് ചോദിച്ചപ്പോഴും പഴയ മറുപടി ആവ൪ത്തിക്കുകയാണ് അവ൪ ചെയ്തത്.
നാല് വ൪ഷം ജോലി ചെയ്തിട്ടും അവധി ലഭിക്കാത്ത സാഹചര്യത്തിൽ, തന്നെ ഉടൻ നാട്ടിലേക്ക് അയക്കണമെന്നും അല്ലെങ്കിൽ വിസ റദ്ദാക്കണമെന്നും വിനീഷ് ശക്തമായി പറഞ്ഞു. ഈ പ്രശ്നത്തിൽ 2009ൽ കമ്പനി അധികൃതരുമായി ത൪ക്കവുമുണ്ടായി. ഇതോടെ അവ൪ വിനീഷിനെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിട്ടു.
അടുത്ത ദിവസം വിനീഷ് എൽ.എം.ആ൪.എയിൽ പരാതി നൽകി. അവിടെ നിന്നുള്ള നി൪ദേശപ്രകാരം ലേബ൪ കോടതിയിൽ പോയി. പക്ഷേ, കോടതി പലതവണ വിളിച്ചിട്ടും സ്പോൺസ൪ ഹാജരായില്ല. ഇക്കാരണത്താൽ കേസ് നീണ്ടുപോയെന്ന് മാത്രമല്ല, വിനീഷിൻെറ അഭിഭാഷകനും ഹാജരാകാത്ത അവസ്ഥ വന്നു.
ഈ സാഹചര്യത്തിൽ വിനീഷ് ഇന്ത്യൻ എംബസിയെ സമീപിച്ചു. പിന്നീട് പലതവണ ലേബ൪ കോടതിയിൽ പോയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, കമ്പനിയിൽനിന്ന് പാസ്പോ൪ട്ട് കിട്ടാത്തത് കാരണം നാട്ടിലേക്ക് പോകാൻ വിനീഷ് ഇന്ത്യൻ എംബസിയിൽനിന്ന് ഔ്പാസ് വാങ്ങി. എന്നാൽ, മൂന്നു മാസം കഴിഞ്ഞിട്ടും നാട്ടിൽ പോകാൻ സാധിച്ചില്ല. ഔട്ട്പാസുമായി എമിഗ്രേഷനിൽ പോയപ്പോൾ അനുമതി ലഭിക്കാത്തതാണ് കാരണം. കേസ് സംബന്ധിച്ച നിയമപരമായ നടപടികൾ പൂ൪ത്തിയാകാത്തതാണ് ഇതിന് ഇടയാക്കിയത്. പിന്നീട് രണ്ടു തവണ ഔട്ട്പാസ് വാങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഈ വ൪ഷം ജൂൺ 10ന് വാങ്ങിയ മൂന്നാമത്തെ ഔ്പാസിൻെറ കാലാവധി സെപ്റ്റംബ൪ ഒമ്പതിന് തീ൪ന്നതോടെ ഇത് മറ്റു രേഖകളുടെ കൂടെ ഫയലിൽ വെച്ച് നാട്ടിൽ പോകാൻ വഴിതേടി നടക്കുകയാണ് ഈ യുവാവ്.
വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ എംബസിയിലേക്ക് വിനീഷ് വന്നെങ്കിലും 9:15 വരെ രണ്ടു പരാതിക്കാ൪ മാത്രം എത്തിയത് കാരണം അംബാസഡറും എംബസിയിലെ മുതി൪ന്ന ഉദ്യോഗസ്ഥരും മടങ്ങിയിരുന്നു. പിന്നീട് എംബസി കോമ്പൗണ്ടിൽ വെച്ച് പരാതി സ്വീകരിച്ച ഫസ്റ്റ് സെക്രട്ടറി നി൪മൽ ചൗധരി, വിനീഷിനോട് ഞായറാഴ്ച വരാൻ നി൪ദേശിച്ചു.
അന്ന് എംബസിയുടെ അഭിഭാഷകന് ഫയൽ കൈമാറും. വിനീഷിന് കമ്പനിയിൽനിന്ന് രണ്ടു മാസത്തെ ശമ്പളവും കിട്ടാനുണ്ട്. വിനീഷിൻെറ കുടുംബം ഇന്ത്യൻ രാഷ്ട്രപതി, പ്രവാസികാര്യമന്ത്രി വയലാ൪രവി എന്നിവ൪ക്ക് പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.