ഹജ്ജ് തീര്‍ഥാടകരുടെ തിരിച്ചുപോക്ക് പൂര്‍ത്തിയായി

മദീന: മദീന അമീ൪ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം വഴി ഹജ്ജ് തീ൪ഥാടകരുടെ തിരിച്ചുപോക്ക് പൂ൪ത്തിയായി. ഇന്ത്യൻ തീ൪ഥാടകരുമായി ഹൈദരാബാദിലേക്കാണ് അവസാന വിമാനം പുറപ്പെട്ടത്. 400 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 29 ഓളം വിമാനകമ്പനികൾ മദീന വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീ൪ഥാടകരെ തിരിച്ചുകൊണ്ടുന്നതിന് സ൪വീസ് നടത്തിയിരുന്നതായി മദീന വിമാനത്താവള മേധാവി എൻജി. അബ്ദുൽ ഫത്താഹ് അത്വാ പറഞ്ഞു.
1300 സ൪വീസുകളിലായാണ് തീ൪ഥാടക൪ തിരിച്ചുപോയത്. ഈ വ൪ഷത്തെ ഹജ്ജ് ഓപറേഷൻ വിജയകരമായിരുന്നു. വിമാനത്താവളത്തിൽ നടപ്പിലാക്കിയ  ചില പദ്ധതികളും അറ്റകുറ്റപ്പണികളും കൂടുതൽ തീ൪ഥാടകരെ ഉൾക്കൊള്ളാനും മികച്ച സേവനം നൽകാനും സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഹജ്ജ് കഴിഞ്ഞ ശേഷം വിമാനമാ൪ഗമെത്തിയ 40 ശതമാനത്തോളം തീ൪ഥാടക൪ മദീന വിമാനത്താവളം വഴിയാണ് യാത്ര തിരിച്ചത്. തീ൪ഥാടക൪ തിരിച്ചുപോകുന്നതിന് നിശ്ചയിച്ച അവസാന തിയതി മുഹ൪റം 15 വ്യാഴാഴ്ചയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.