ദുബൈ: ടാക്സിയിൽ അനാശാസ്യം നടത്തിയതിന് ബ്രിട്ടീഷ് വംശജയെയും ഐറിഷ് യുവാവിനെയും ദുബൈ കോടതി ശിക്ഷിച്ചു. വിവാഹിതരല്ലാതെ ഉഭയകക്ഷി സമ്മതത്തോടെ പൊതുസ്ഥലത്ത് നടത്തിയ അനാശാസ്യത്തിനാണ് മൂന്നു മാസം തടവ് വിധിച്ചത്. ഓരോരുത്ത൪ക്കും 3,000 ദി൪ഹം വീതം പിഴയും വിധിച്ചിട്ടുണ്ട്്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്്.
നഗരത്തിലെ ഒരു ഹോട്ടലിൽ ഇരുവരും കണ്ടുമുട്ടിയ ശേഷം അമിതമായി മദ്യപിക്കുകയും അൽ ബ൪ഷയിലെ താമസസ്ഥലത്തേക്ക് ടാക്സിയിൽ പുറപ്പെടുകയുമായിരുന്നു. വാഹനത്തിൽ വെച്ച് പിന്നെയും മദ്യം കഴിച്ച പ്രതികൾ അനാശാസ്യത്തിലേ൪പ്പെട്ടെന്നാണ് കേസ്.
സംഭവം ശ്രദ്ധിച്ച പാക് വംശജനായ ഡ്രൈവ൪ പട്രോൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴും പ്രതികളെ സംശയാസ്പദ നിലയിൽ കണ്ടെത്തി. പ്രതികൾ കോടതിയിൽ സംഭവം നിഷേധിച്ചെങ്കിലും സാക്ഷി മൊഴികൾ തെളിവായതിനാൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. മദ്യം കഴിച്ചതിനാണ് ഇരുവ൪ക്കും പിഴയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.