യു.എ.ഇയില്‍ പലയിടത്തും മഴ

ദുബൈ: യു.എ.ഇയുടെ പലഭാഗത്തും വ്യാഴാഴ്ച പുല൪ച്ചെ ശക്തമായ മഴ പെയ്തു. ദുബൈയിൽ ജെ.എൽ.ടി, എമിറേറ്റ്സ് ഹിൽസ്, മീഡിയ സിറ്റി, ഡിസ്കവറി ഗാ൪ഡൻസ്, മോട്ടോ൪ സിറ്റി എന്നിവിടങ്ങളിൽ പുല൪ച്ചെ രണ്ടുമണിയോടെ സാമാന്യം നല്ല മഴ ലഭിച്ചു. അൽഐൻ, റാസൽഖൈമ, ഫുജൈറ, ദിബ്ബ, ഖോ൪ഫുകാൻ, കൽബ എന്നിവിടങ്ങളിൽ ഇടിമിന്നലിൻെറ അകമ്പടിയോടെയായിരുന്നു മഴ. റോഡിൽ വെള്ളം നിറഞ്ഞതിനെത്തുട൪ന്ന് വാഹനങ്ങൾ വേഗം കുറച്ചാണ് പോയത്. പലയിടത്തും ഗതാഗതക്കുരുക്കും വാഹനാപകടങ്ങളുമുണ്ടായി. റാസൽഖൈമയിലെ അൽശാം വാദിയും ഗലീല വാദിയും നിറഞ്ഞൊഴുകി.
ജബൽ ജെയ്സ്, റാസ് ഗനദ എന്നിവിടങ്ങളിൽ 3.2 മി.മീറ്ററും വാദി അൽ ഷാമിൽ 0.6 മി.മീറ്ററും മഴ ലഭിച്ചതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം റിപ്പോ൪ട്ട് ചെയ്തു. പകൽ സമയത്തെ താപനില 30 ഡിഗ്രി സെൽഷ്യസായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.