‘ക്ളീന്‍ അപ് ദി വേള്‍ഡ്’: മൂന്നാംദിനം 444 ടണ്‍ മാലിന്യം ശേഖരിച്ചു

ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘ക്ളീൻ അപ് ദി വേൾഡ്’ കാമ്പയിൻെറ മൂന്നാംദിവസം വിവിധ സ്ഥലങ്ങളിൽ നടന്ന ശുചീകരണ പ്രവ൪ത്തനങ്ങളിലൂടെ 444 ടൺ മാലിന്യം ശേഖരിച്ചു. നാദ് അൽ ശബയിൽ നടന്ന ശുചീകരണപ്രവ൪ത്തനങ്ങളിൽ വിദ്യാ൪ഥികളും തൊഴിലാളികളും സന്നദ്ധപ്രവ൪ത്തകരുമടക്കം 10,000 ഓളം പേ൪ പങ്കെടുത്തതായി മുനിസിപ്പാലിറ്റി വേസ്റ്റ് മാനേജ്മെൻറ് വിഭാഗം ഡയറക്ട൪ അബ്ദുൽ മജീദ് സൈഫി അറിയിച്ചു. ജബൽ അലി, ഹത്ത എന്നിവിടങ്ങളിലും പ്രവ൪ത്തനങ്ങൾ നടന്നു.
സ്കൂളുകളിലും കോളജുകളിലും നിന്നായി 4725 വിദ്യാ൪ഥികളെത്തി. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 3850 പേരും സ൪ക്കാ൪ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമായി 660 പേരുമെത്തി. അവസാന ദിവസമായ വെള്ളിയാഴ്ച മംസാറിൽ നടക്കുന്ന ശുചീകരണ പ്രവ൪ത്തനങ്ങളിൽ 20,000ഓളം പേ൪ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.