ബഹ്ല കോട്ട വീണ്ടും വാതില്‍ തുറന്നു; ചരിത്രത്തിന്‍െറ തങ്കത്താളുകളിലേക്ക്

മസ്കത്ത്: ഒമാനിലെ പുരാതന കോട്ടയായ ബഹ്ല കോട്ട വ്യാഴാഴ്ച സന്ദ൪ശക൪ക്കായി തുറന്ന് കൊടുത്തു. 42 ാം ദേശീയ ദിനത്തിൻെറ ഭാഗമായാണ് കോട്ടയിൽ പ്രവേശനം അനുവദിച്ചത്. ഉദ്ഘാടന ദിവസം തന്നെ സ്വദേശികളും വിദേശികളുമായ നിരവധി പേ൪ കോട്ട സന്ദ൪ശിക്കാനെത്തി. അറ്റകുറ്റപണിക്കായി ദീ൪ഘ കാലം അടച്ചിട്ട ശേഷമാണ് ഒമാൻ പൈതൃക സാംസ്കാരിക മന്ത്രാലയം സന്ദ൪ശക൪ക്ക് പ്രവേശനം അനുവദിച്ചത്. വ്യാഴം , വെള്ളി ദിവസങ്ങളിൽ മാത്രമാണ് സന്ദ൪ശകരെ അനുവദിക്കുക. കോട്ടയുടെ ഭാഗങ്ങൾ വിശദീകരിക്കാനും അതിൻെറ ചരിത്ര പ്രധാന്യം ബോധ്യപ്പെടുത്താനും വിവിധ ഭാഗങ്ങളിൽ നിരവധി സന്നദ്ധ സേവന പ്രവ൪ത്തക൪ രംഗത്തുണ്ടായിരുന്നു. കൂടാതെ കോട്ടയുടെ വിവരങ്ങൾ അടങ്ങുന്ന ലഘുലേഖകളും സന്ദ൪ശക൪ക്ക് വിതരണം ചെയ്തു.
നാലു ഭാഗവും മലകളാൽ ചുറ്റപ്പെട്ട ബഹ്ല കോട്ട എറ്റവും വലുതും പഴക്കമേറിയതുമാണ്. 12 കിലോ മീറ്റ൪ ചുറ്റളവിൽ കോട്ടയെയും അനുബന്ധ മേഖലകളെയും വേ൪തിരിച്ച് നി൪ത്തി പഴയ ഭിത്തിയും നി൪മിച്ചിട്ടുണ്ട്. കോട്ടക്ക് അഞ്ച് ഗോപുരങ്ങളുണ്ട്. കോട്ടക്കുള്ളിൽ അഞ്ച് കിണറും കാണാം. മറ്റ് കോട്ടകളിൽ നിന്ന് വ്യത്യസ്ഥമായി പാറയും ജിപ്സം പ്ളാസ്റ്ററും ഉപയോഗിച്ചാണ് കോട്ട നി൪മിച്ചിരിക്കുന്നത്. കാലാ കാലങ്ങളിൽ ഭരണ സിരാ കേന്ദ്രമായും ഗവ൪ണറുടെ വസതിയുമായുമൊക്കെ ബഹ്ല കോട്ട ചരിത്രത്തിൽ നിലകൊണ്ടിരുന്നു.
എ.ഡി. 13, 14 നൂറ്റാണ്ടിലാണ് കോട്ട പണിതതെന്ന് കണക്കാക്കുന്നു. കോട്ടക്ക് സമീപത്തെ മസ്ജിദ് 14 ാം നൂറ്റാണ്ടിൽ നി൪മിച്ചതാണ്. പിന്നീട് നിരവധി വ൪ഷം ഭരണസിരാ കേന്ദ്രമായിരുന്നെങ്കിലും പുന൪നിമാണം പ്രവ൪ത്തനങ്ങളൊന്നും നടന്നിരുന്നില്ല. ഹാറൂൺ റഷീദിൻെറ ഭരണത്തിനെതിരെ ശബ്ദമുയ൪ത്തിയ ഖവാരിജുകളുടെ കേന്ദ്രമായിരുന്ന ബഹ്ല പ്രദേശം എന്നും ചരിത്ര രേഖകളിലുണ്ട്. എന്നാൽ മഴയും മറ്റ് പ്രകൃതിദത്തമായ കാരണങ്ങളും കാരണം കോട്ട നശിക്കുകയായിരുന്നു.
1987ൽ യുനസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ബഹ്ല കോട്ട ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്.ഒമാനിലെ പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന കോട്ട കൂടിയാണിത്. 1988 ൽ യുനസ്കോ പുറത്തിറക്കിയ നാശം നേരിടുന്ന പൈതൃക കെട്ടിടങ്ങളുടെ പട്ടികയിലും ബഹ്ല കോട്ട സ്ഥലംപിടിച്ചു. 1990 ലാണ് കോട്ടയുടെ പുന൪നി൪മാണ പ്രവ൪ത്തനങ്ങൾ സ൪ക്കാ൪ ആരംഭിച്ചത്. പുന൪നി൪മാണം പൂ൪ത്തിയാവാൻ വ൪ഷങ്ങൾ വേണ്ടി വന്നു. പൈതൃകം അതേ പടി സംരക്ഷിച്ചു കൊണ്ടാണ് പുന൪നി൪മാണം നടന്നത്. ഒമ്പത് ദശലക്ഷം ഡോളറാണ് പുന൪നി൪മാണ് പ്രവ൪ത്തനങ്ങൾക്ക് ഒമാൻ സ൪ക്കാൻ ചെലവിട്ടത്. പുന൪ നി൪മാണ പ്രവ൪ത്തനവും സ൪ക്കാറിൻെറ പ്രത്യേക ശ്രദ്ധയുംകാരണം 2004 ൽ യുനസ്കോയുടെ അപകടം സംഭവിക്കുന്ന കോട്ടകളുടെ പട്ടികയിൽ നിന്ന് ബഹ്ല കോട്ടയെ ഒഴിവാക്കി. ഏറെ ചരിത്രങ്ങളും ചരത്ര സ്മാരകങ്ങളുമുള്ള ഈ കോട്ട വീണ്ടും സന്ദ൪ശക൪ക്ക് തുറന്ന് കൊടുത്തത് ചരിത്രാന്വേഷികൾക്ക് ആവേശം പക൪ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.