ഗസ്സ: യു.എന്‍ രക്ഷാസമിതി ശക്തമായ നിലപാട് എടുക്കണമെന്ന് ഖത്തര്‍

ദോഹ: ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ട് ഇസ്രായേൽ ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര രക്ഷാസമിതി അടിയന്തിരമായി വ്യക്തവും ശക്തവുമായ നിലപാട് എടുക്കണമെന്ന് ഖത്ത൪ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബ൪ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേ൪ന്ന മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.
ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണത്തെ യോഗം ശക്തിയായി അപലപിച്ചതായും ഉപപ്രധാനമന്ത്രിയും മന്ത്രിസഭാകാര്യ സഹമന്ത്രിയുമായ അഹ്മദ് ബിൻ അബ്ദുല്ല ആൽ മഹ്മൂദ് പറഞ്ഞു. നിരായുധരും നിരപരാധികളുമായവരെ കൊന്നെടുക്കിയും വീടുകളും വസ്തുവകകളും തക൪ത്തും ഇസ്രായേൽ നടത്തുന്ന ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ചാ൪ട്ടറുകളുടെയും നിബന്ധനകളുടെയും മൂല്യങ്ങളുടെയും ലംഘനമാണെന്നും മേഖലയുടെ സുരക്ഷിതത്വത്തിന് ഗുരുതരമായ ഭീഷണിയാണെന്നും യോഗം വിലയിരുത്തി. ഇതിൽ രക്ഷാസമിതിക്ക് ഉത്തരവാദിത്തമുണ്ട്. മമ്പെന്നത്തേക്കാളും ഈ ഘട്ടത്തിൽ ഉണ൪ന്ന് പ്രവ൪ത്തിക്കാനും ഫലസ്തീനിയൻ ജനതക്ക് സംരക്ഷണം നൽകാനും സമിതിക്ക് ബാധ്യതയുണ്ട്. ഗസ്സയിലെ അന്യായ ഉപരോധം നീക്കാൻ ഇസ്രായേലിന് മേൽ സമ്മ൪ദ്ദം ചെലുത്തുന്നതിനൊപ്പം സമാധാനച൪ച്ചകൾ പുന:രാരംഭിക്കാനാവശ്യമായ അന്തരീക്ഷം ഒരുക്കാനും സമിതി തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഖുദ്സ് തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതടക്കം ഫലസ്തീനികളുടെ അവകാശങ്ങൾ പൂ൪ണമായി അംഗീകരിച്ചുകൊണ്ട് ശാശ്വതവും സമഗ്രവുമായ പരിഹാരമാണ് ഉണ്ടാകേണ്ടത്. ഗസ്സയിൽ ദുരിതമനുഭവിക്കുന്നവ൪ക്ക് സഹായമെത്തിക്കാനും അവരോട് ഐക്യദാ൪ഢ്യം പ്രഖ്യാപിക്കാനും അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
കിൻറ൪ഗാ൪ട്ടനുകൾ, ചില പ്രത്യേക ചട്ടങ്ങളിൽ ഖത്ത൪ റെയിൽ കമ്പനിക്ക് ഇളവ് നൽകൽ എന്നിവയുമായി ബന്ധപ്പെട്ട കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.