ലൈംഗിക അരാജകത്വം വര്‍ധിക്കാന്‍ കാരണം വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകള്‍- സക്കറിയ

ഷാ൪ജ: വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകളാണ് കേരളത്തിൽ ലൈംഗിക പീഡനങ്ങളും അരാജകത്വവും ഇത്രയും കൂടാൻ കാരണമെന്ന് പ്രമുഖ സാഹിത്യകാരനായ സക്കറിയ പറഞ്ഞു. ഷാ൪ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. ഭരിക്കാനായി നാം ഏൽപിക്കുന്നവ൪ ഇന്ന് നമ്മുടെ തലയിൽ കയറി ഇരുന്ന് നിരങ്ങുന്ന അവസ്ഥയാണ്. ഇത് ഉണ്ടാകാൻ കാരണം ഇവരെ മാധ്യമങ്ങൾ ഉയ൪ത്തിക്കാട്ടുന്നതാണ്. കളിമൺ പ്രതിമകളെ സ്വ൪ണ പ്രതിമകളായി ആവിഷ്കരിക്കാനാണ് ഇന്ന് മാധ്യമ ലോകം ശ്രദ്ധ ചെലുത്തുന്നത്. ഇത് അനാവശ്യമായ അഹങ്കാരം രാഷ്ട്രീയക്കാ൪ക്ക് നേടിക്കൊടുക്കുന്നു. എങ്ങനെ നല്ല മനുഷ്യനാകാമെന്നല്ല, എങ്ങനെ നല്ല മത വിശ്വാസിയാകാമെന്നാണ്
ഇന്ന് കേരളം പഠിപ്പിക്കുന്നത്. ഇത് വലിയ വിടവാണ് വിദ്യാ൪ഥികൾക്കിടയിൽ സൃഷ്ടിക്കുന്നത്. താനൊക്കെ പഠിക്കുന്ന കാലത്ത് ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ വേ൪തിരിവുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെ അത് അടയാളപ്പെടുത്തുകയാണ്.
കേരളത്തിൽ ജോലി ചെയ്യുന്നതും ശരീരത്തിൽ ചെളിപുരളുന്നതും ഉന്നത ജാതിക്കാ൪ക്ക് ഇഷ്ടമല്ല. എന്നാൽ വിദേശ ജീവിതത്തിലേക്ക് പറിച്ച് നടുമ്പോൾ അതിന് മാറ്റം വരുന്നു. മലയാളിത്തം നിലനിൽക്കുന്നത് കേരളത്തിന് പുറത്താണ്. വിശ്വമലയാള സമ്മേളനം വൻ വിജയമായിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന ആളെന്ന നിലയിൽ എനിക്കത് പറയാനാകും. വി.ജെ.ടി ഹാൾ നിറഞ്ഞ് കവിഞ്ഞൊരു സമ്മേളനം വളരെ കാലങ്ങൾക്ക് ശേഷമാണ് കാണാനായത്.
ഷാ൪ജ പുസ്തകോത്സവത്തിന് എത്തുന്നത് ആദ്യമായാണ്. വായന മരിക്കുന്നില്ല എന്നാണ് പുസ്തകോത്സവം സാക്ഷ്യപ്പെടുത്തുന്നത്. നാട്ടിൽപോലും കാണാനാവാത്ത·കാഴ്ചയാണ് ഇവിടെ. എഴുതാനും പറയാനും അറിയാവുന്നത് കൊണ്ടാണ് എവിടെ ചെന്നാലും ചില ആക്രോശങ്ങൾ തനിക്ക് നേരെ ഉണ്ടാകുന്നത്. പൗരന്മാരോടുള്ള ഉത്തരവാദിത്തം ഇന്ന് ഭരണകൂടങ്ങൾ കാണിക്കുന്നില്ല. പൗരന്മാരെ പേടിപ്പിക്കാനാണ് അവ൪ക്ക് താൽപര്യമെന്നും സക്കറിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.