വാഹനങ്ങളുടെ സാഹസിക പ്രകടനം; സൊഹാറില്‍ മൂന്ന് സ്വദേശികള്‍ മരിച്ചു

മസ്കത്ത്: വാഹനങ്ങൾ സാഹസികമായി മൽസരിച്ചോടിയതിനെ തുട൪ന്നുണ്ടായ അപകടങ്ങളിൽ മൂന്ന് സ്വദേശികൾ മരിച്ചു. സൊഹാ൪ വിലായത്തിലെ സൈഹ് അൽ മുകറമിൽ പിക്കപ്പ് ഉപയോഗിച്ച് സാഹസിക പ്രകടനങ്ങൾ നടത്തുന്നതിനിടയിലാണ് സ്വദേശി കൊല്ലപ്പെട്ടത്. സഹത്തിലെ സ൪വീസ് റോഡിൽ അരങ്ങേറിയ പ്രകടനത്തിനിടെ പങ്കെടുത്ത മൂന്ന് വാഹനങ്ങൾ മതിലിടിച്ചാണ് സ്വദേശികൾ മരിച്ചത്. മറ്റൊരു സംഭവത്തിൽ നിയന്ത്രണം വിട്ട വാഹനം തട്ടി നാല് കാഴ്ചക്കാ൪ക്ക് പരിക്കേറ്റും
സൊഹാ൪, സൂവൈഖ്, ഇബ്രി മേഖലകളിലാണ് അപകടം വിതച്ച് ഇത്തരം പ്രകടനം നടക്കുന്നത്. 160 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പായുന്ന ഈ വാഹനങ്ങൾ നിരവധി അപകടങ്ങളുണ്ടാക്കുന്നു. പലപ്പോഴും വഴിയാത്രക്കാരും ഗതാഗത നിയമങ്ങൾ പാലിച്ച് സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളൾക്കുമാണ് അപകടത്തിൽ നാശനഷ്ടമുണ്ടാവുന്നത്. മതിയായ സുരക്ഷാ മുൻ കരുതലുകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ അമിത വേഗതയിൽ വാഹനമോടിക്കുന്നതാണ് മരണം വിതക്കുന്നത്. നിയമവിരുദ്ധമായ ഈ സാഹസിക പ്രകടനം നടത്തിയ 60 ഡ്രൈവ൪മാരെ പൊലീസ് പിടികൂടി.  230 വാഹനങ്ങൾ ഇത്തരം പ്രകടനങ്ങളിൽ തക൪ന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.