വാഹനാപകടം: അഞ്ച് വിദേശി യുവാക്കള്‍ മരിച്ചു

ദോഹ: സൽവ റോഡിൽ കാ൪ മറിഞ്ഞ് വിദേശികളായ അഞ്ച് യുവാക്കൾ മരിച്ചു. കഴിഞ്ഞ ദിവസം പുല൪ച്ചെയാണ് അപകടം. മരിച്ചവരെല്ലാം മുപ്പത് വയസിന് താഴെയുള്ളവരാണെന്ന് പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. അതിവേഗതയിൽ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് പലതവണ മറിയുകയായിരുന്നു. അൽഫസ:, ലഖൂയ സംഘങ്ങൾ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആംബുലൻസുകളിൽ ഹമദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗതാഗത നിയമ നി൪ദേശങ്ങളും ഡ്രൈവിങ് മര്യാദകളും എല്ലാവരും പാലിക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.