രണ്ട് മെട്രോ സ്റ്റേഷനുകളുടെ പേരുമാറ്റി

ദുബൈ: ദുബൈയിലെ രണ്ട് മെട്രോ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ആ൪.ടി.എ തീരുമാനിച്ചു. ഏറ്റവും തിരക്കുള്ള സ്റ്റേഷനുകളിൽ ഒന്നായ ഖാലിദ് ബിൻ വലീദിൻെറ പേര് ബു൪ജുമാൻ എന്നും റെഡ്ലൈനിലെ ഏറ്റവും ഒടുവിലത്തെ സ്റ്റേഷനായ ജബൽ അലിയുടെ പേര് ഡാന്യൂബ് എന്നും മാറ്റും. ഡിസംബ൪ 12 മുതൽ പേരുമാറ്റം നിലവിൽവരുമെന്ന് ആ൪.ടി.എ റെയിൽ ഏജൻസി സി.ഇ.ഒ അദ്നാൻ അൽ ഹമ്മാദി അറിയിച്ചു. മെട്രോയുടെ വികസനത്തിന് കൂടുതൽ സ്വകാര്യ പങ്കാളിത്തം സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
റെഡ്ലൈനും ഗ്രീൻലൈനും തമ്മിൽ ചേരുന്ന സ്റ്റേഷനാണ് ഖാലിദ് ബിൻ വലീദ്. ബു൪ജുമാൻ സെൻറ൪ ഇവിടെയായതിനാലാണ് സ്റ്റേഷൻെറ പേര് ബു൪ജുമാൻ എന്നാക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ ഡാന്യൂബിൻെറ ദുബൈ ആസ്ഥാനം ജബൽ അലിയിലായതിനാലാണ് സ്റ്റേഷൻെറ പേര് ഡാന്യൂബ് എന്നാക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.