ഖാബൂറ: മലയാളി ഫോ൪മാൻ സ്ഥാപനത്തിലെ പണവുമായി മുങ്ങിയതിൻെറ രോഷം തീ൪ക്കാൻ കൊല്ലം സ്വദേശിയായ ജീവനക്കാരനെ സ്പോൺസറുടെ ക്രൂരമായി മ൪ദിച്ച് ഭക്ഷണം നൽകാതെ മൂന്നിദിവസത്തോളം മുറിയിൽപൂട്ടിയിട്ടു.
ഫോ൪മാൻെറ നാട്ടുകാരൻ കൂടിയായ കൊല്ലം കടക്കൽ സ്വദേശി മനു ശശിധരനാണ് കടുത്ത പീഡനമേൽക്കേണ്ടിവന്നത്. മൂന്നുദിവസം മുറിയിൽ ഭക്ഷണം പോലും നൽകാതെ പൂട്ടിയിട്ട ഇദ്ദേഹത്തെ ഖദറയിലെ യൂത്ത് ഇന്ത്യ പ്രവ൪ത്തകരാണ് രക്ഷപ്പെടുത്തി മസ്കത്ത് ഇന്ത്യൻ എംബസിയിലെത്തിച്ചത്.
നാലുമാസം മുമ്പാണ് നാട്ടുകാരനായ ഫോ൪മൊൻ വിമൽ നൽകിയ വിസയിൽ മനു മേസ്തിരിയായി ഒമാനിലെ ഖാബൂറയിലെത്തിയത്. 25, 000രൂപ വിസക്ക് നല്കി, സ്വന്തം നിലക്ക് ടിക്കറ്റെടത്താണ് ഒമാനിലെത്തിയത്. ദിവസം ഏഴ് റിയാലും താമസവും ഭക്ഷണവുമാണ് വേതനമായി പറഞ്ഞിരുന്നത്.ആദ്യ രണ്ട് മാസം ഇത് ലഭിച്ചിരുന്നു.പിന്നീട് പണി സ്ഥലങ്ങളിൽ നിന്ന് ഫോ൪മാൻ പണം കൈപ്പറ്റിയിരുന്നെങ്കിലും തൊഴിലാളികൾക്ക് നല്കിയിരുന്നില്ലത്രെ. അതിനിടെ ഫോ൪മാൻ പണവുമായി മുങ്ങി. ഈ സന്ദ൪ഭങ്ങളിലൊന്നും തൊഴിലാളികൾക്ക് മതിയായ ഭക്ഷണവും താമസസൗകര്യങ്ങളും ലഭിച്ചിരുന്നില്ല. പണം നഷ്ടപ്പെട്ടതിൻെറ പ്രതികാരമായി മനുവിനെ സ്പോൺസ൪ വിളിച്ചുവരുത്തി ക്രൂരമായി മ൪ദിക്കുകയായിരുന്നത്രെ. മുങ്ങിയ ഫോ൪മാനെ കാണിച്ചുകൊടുത്താലല്ലാതെ പുറം ലോകം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി തന്നെ മുറിയിൽ പൂട്ടിയിട്ടുവെന്ന് മനു പറയുന്നു. വിവരമറിഞ്ഞ ഖദറയിലെ യൂത്ത് ഇന്ത്യാ പ്രവ൪ത്തകരാണ കഴിഞ്ഞദിവസം ഇദ്ദേഹത്തെ തടങ്കലിൽ നിന്ന് രക്ഷപ്പെടുത്തി എംബസിയിലെത്തിച്ചത്. നിയമ നടപടികൾ പൂ൪ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നത് വരെ മനുവിനെ സംരക്ഷിക്കുമെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.