യമന്‍ പ്രസിഡന്‍റ് കുവൈത്തില്‍

കുവൈത്ത് സിറ്റി: യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂ൪ ഹാദി രണ്ടു ദിവസത്തെ സന്ദ൪ശനത്തിന് കുവൈത്തിലെത്തി. കുവൈത്ത് വിമാനത്താവളത്തിൽ അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അസ്വബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ്, നാഷണൽ ഗാ൪ഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്വബാഹ് എന്നിവ൪ ചേ൪ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
അധികാരമേറ്റ ആദ്യമായി കുവൈത്തിലെത്തുന്ന മൻസൂ൪ ഹാദി അമീ൪, കിരീടാവകാശി, പ്രധാനമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രി അബൂബക്ക൪ അൽ ഖി൪ബി, ആസൂത്രണ, സഹകരണ മന്ത്രി ഡോ. മുഹമ്മദ് അൽ സഅദി, ധനമന്ത്രി സാക്കി൪ അൽ വജ്ഹ തുടങ്ങിയവരടങ്ങിയ പ്രതിനിധ സംഘം യമൻ പ്രസിഡൻറിനൊപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.