ബസ്ചാര്‍ജ് വര്‍ദ്ധന: ട്രെയിനുകളില്‍ തിരക്കേറും

കണ്ണൂ൪: ബസ് യാത്രാനിരക്ക് വ൪ധന വന്നതോടെ ട്രെയിനുകളിൽ തിരക്കേറും. ബസ് നിരക്കിനേക്കാൾ ട്രെയിൻ യാത്രാനിരക്ക് കുറവായതാണ് സാധാരണക്കാരനെ ട്രെയിനിലെത്തിക്കുക.  മിനിമം ചാ൪ജ് ബസിന് ആറ് രൂപ നൽകേണ്ടിവരുമ്പോൾ പാസഞ്ച൪ ട്രെയിനിൽ രണ്ട് രൂപ മതി.
ബസിൽ ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ ഫാസ്റ്റ്, സൂപ്പ൪ എക്സ്പ്രസ് എന്നിവയിലും രണ്ടു രൂപ മുതലാണ് വ൪ധന.
ഓ൪ഡിനറി,  ഫാസ്റ്റ് പാസഞ്ച൪ ബസ് നിരക്കിനേക്കാൾ താരതമ്യേന ഗണ്യമായ കുറവാണ് ട്രെയിൻ യാത്രാനിരക്ക്.
കണ്ണൂരിൽനിന്ന് ട്രെയിൽ നാലു രൂപക്ക് പാസഞ്ചറിലും 17 രൂപക്ക് എക്സ്പ്രസിലും തലശ്ശേരിയിൽ എത്താം. മാഹിക്ക് അഞ്ചു രൂപയാണ് പാസഞ്ച൪ നിരക്ക്, എക്സ്പ്രസിന് 19ഉം. കോഴിക്കോട്ടേക്ക് 15ഉം എക്സ്പ്രസിന് 31ഉം. കെ.എസ്.ആ൪.ടി.സി-സ്വകാര്യ ബസുകളിൽ തലശ്ശേരിക്ക് 16ഉം മാഹിക്ക് 21ഉം കോഴിക്കോട്ടേക്ക് 57ഉം ആണ് പുതിയ നിരക്ക്. ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ ഫാസ്റ്റ് എന്നിവക്ക് ഇതിലും കൂടും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.