സുമൈലില്‍ 18 കാരന്‍ കൊല്ലപ്പെട്ടു; 16 കാരന്‍ സുഹൃത്ത് അറസ്റ്റില്‍

മസ്കത്ത്: സുമൈൽ വിലായത്തിലെ അൽ ഫജ്റ മേഖലയിൽ സുഹൃത്തിൻെറ കുത്തേറ്റ് 18 കാരൻ കൊല്ലപ്പെട്ടു. പ്രതിയായ 16 കാരൻ സുഹൃത്തിനെ കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയും പിന്നീട് ഇഷ്ടിക ഉപയോഗിച്ച് പല തവണ ഇടിക്കുകയും ചെയ്യുകയായിരുന്നു. അൽ ഹിനായി കുടുംബത്തിൽ പെട്ട 18 കാരൻ അൽ റവാഹി കുടുംബത്തിൽ പെട്ട സുഹൃത്തായ 16 കാരനെ തന്റെവാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോവുകയും വഴക്കിടുകയും ചെയ്തു. ത൪ക്കം മൂ൪ത്തപ്പോൾ 16 കാരൻ തൻെറ സുഹൃത്തുക്കൾക്ക് സഹായം തേടിക്കൊണ്ട് എസ്.എം.എസ് സന്ദേശം അ
യച്ചു.
ഇതിനിടെ 18 കാരനെ കത്തികൊണ്ട് കുത്തുകയും ഇഷ്ടികകൊണ്ട് ഇടിക്കുകയുമായിരുന്നു. കുത്തേറ്റ് 18 കാരൻ മരിക്കുകയും ചെയ്തു. കുറ്റവാളി തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രതി പൊലീസിൽ കുറ്റ സമ്മതവും നടത്തിരുന്നു. മൃതദേഹം ഫോറൻസിക് മെഡിക്കൽ ജനറൽ ഡിപാ൪ട്മെൻറിൽ സൂക്ഷിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.