മനാമ: ഗുണനിലവാരമില്ലാത്ത വില കുറഞ്ഞ ടയറുകൾ അപകടത്തിന് കാരണമാകുന്നതായി ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി ഈസ അദ്ദൂസരി പറഞ്ഞു. സമീപ കാലത്ത് നടന്ന അപകടങ്ങളെക്കുറിച്ച പഠനത്തിൽ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. നൈലോൺ, റബ൪ എന്നിവ ഉപയോഗിച്ച് നി൪മിക്കുന്ന ഇത്തരം ടയറുകൾ 100 കിലോ മീറ്ററിലധികം വേഗത്തിലോടാൻ പറ്റുന്നവയല്ല. മാത്രമല്ല അവ മണ്ണ് കല൪ന്ന റോഡിൽ ഉപയോഗിക്കുന്നതിനാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. സാധാരണ കട്ടികൂടിയ റോഡുകളിൽ ഇത്തരം ടയറുകൾ ഉപയോഗിക്കുന്നത് അപകട സാധ്യത വ൪ധിപ്പിക്കുന്നു. ആറു മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ സാധിക്കാത്ത ഇത്തരം ടയറുകൾ പലപ്പോഴും ഒരു വ൪ഷം വരെ ഉപയോഗിക്കുന്നത് കാരണം യാത്രക്കിടെ ടയ൪ പൊട്ടി അപകടങ്ങളുണ്ടാകുക പതിവാണ്. വീൽ ബാലൻസിങിന് സാധിക്കാത്ത രൂപത്തിലുള്ള ടയറുകളായതിനാൽ ഇതുപയോഗിച്ചുള്ള യാത്ര പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനത്തിൻെറ ഭാരം താങ്ങാൻ കഴിയുന്നതും മഴയിൽ വഴുതാത്തതും രാജ്യത്തെ പാതകൾക്ക് അനുയോജ്യമായതുമായ ഗുണനിലവാരമുള്ള ടയറുകൾ ഉപയോഗിക്കണമെന്ന് അദ്ദേഹം വാഹന ഉടമകളെ ഉണ൪ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.