മസ്കത്ത്: കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാ൪ രവിയുടെ ഗൾഫ് പര്യടനം പുന$ക്രമീകരിച്ചു. ചൊവ്വാഴ്ച തുടങ്ങേണ്ടിയിരുന്ന പര്യടനം ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന കോൺഗ്രസ് വ൪ക്കിങ് കമ്മിറ്റിയിൽ പങ്കെടുക്കേണ്ടതിനാലാണ് ഈമാസം പത്തിലേക്ക് മാറ്റിയതെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പുതുക്കിയ യാത്രാഷെഡ്യൂൾ പ്രകാരം ദൽഹിയിൽനിന്ന് പത്തിന് രാവിലെ പത്തിന് അദ്ദേഹം കുവൈത്തിലാണ് ആദ്യമെത്തുക. കുവൈത്തിലെ പരിപാടികൾക്കുശേഷം അടുത്തദിവസം രാവിലെ യു.എ.ഇയിലേക്ക് തിരിക്കും.
ഈമാസം 11ന് അബൂദബിയിലും 12ന് ദുബൈയിലും വയലാ൪ രവി വിവിധ പരിപാടികളിൽ പങ്കെടുക്കും. 13ന് രാവിലെ പത്തോടെയാണ് കേന്ദ്ര മന്ത്രി മസ്കത്തിലെത്തുക. വിവിധ ചടങ്ങുകൾക്കുശേഷം രാത്രി അദ്ദേഹം സൗദി തലസ്ഥാനമായ റിയാദിലേക്ക് തിരിക്കും.
14ന് രാവിലെ 2.10ന് റിയാദിൽ ഇറങ്ങുന്ന അദ്ദേഹം 15ന് ജിദ്ദയിലെത്തും. ബഹ്റൈൻ സന്ദ൪ശനം 16ന് പൂ൪ത്തിയാക്കി രാത്രി എട്ടിന് ദൽഹിയിലേക്ക് തിരിച്ചുപറക്കുന്ന വിധമാണ് യാത്ര പുന$ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃത൪ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.