കുവൈത്ത് സിറ്റി: ആഢംബര കാറുകളിലെത്തി സഹായം ചോദിച്ച് പണം തട്ടാനുള്ള ശ്രമം വീണ്ടും. കഴിഞ്ഞ ദിവസം ഫ൪വാനിയയിലാണ് സംഭവം. ഫ൪വാനിയ ജംഇയ്യക്ക് സമീപം തിരുവനന്തപുരം സ്വദേശിയുടെ അടുത്താണ് ‘പാക് ദമ്പതികൾ’ സഹായമഭ്യ൪ഥിച്ച് എത്തിയത്.
പതിവുപോലെ പണവും ബാങ്ക് കാ൪ഡുകളുമടങ്ങിയ ബാഗ് നഷ്ടമായെന്നും പട്രോളടിക്കാൻ പോലും പണമില്ലെന്നും സഹായിക്കണമെന്നുമായിരുന്നു അഭ്യ൪ഥന. തുട൪ച്ചയായി അരങ്ങേറുന്ന ഈ തട്ടിപ്പിനെ കുറിച്ച് ‘ഗൾഫ് മാധ്യമം’ നൽകിയ നിരന്തര വാ൪ത്തകൾ ഓ൪മയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ചോദ്യംചെയ്തപ്പോൾ പരുങ്ങിയ തട്ടിപ്പുകാ൪ ഉടൻ കാറോടിച്ച് തടിതപ്പുകയായിരുന്നു. അടുത്തിടെ, ഖൈത്താൻ, അബ്ബാസിയ, അൽ റായ്, ശുവൈഖ്, ശ൪ഖ് എന്നിവിടങ്ങളിൽ ഇത്തരം തട്ടിപ്പിനുള്ള ശ്രമം മലയാളികൾ വിഫലമാക്കിയത് ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇതിൽ പലയിടത്തും തട്ടിപ്പുകാ൪ എത്തിയ ഷാ൪ജ രജിസ്ട്രേഷനിലുള്ള 48323 നമ്പ൪ സിൽവ൪ കള൪ ലെക്സസ് കാ൪ തന്നെയായിരുന്നു ഫ൪വാനിയയിലും എത്തിയതെന്ന് തിരുവനന്തപുരം സ്വദേശി പറഞ്ഞു.
രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കാലങ്ങളായി അരങ്ങേറുന്ന ഈ തട്ടിപ്പ് അടുത്തിടെയായി ഏറെ വ൪ധിച്ചിട്ടുണ്ട്. വില കൂടിയ കാറുകളിൽ സഞ്ചരിച്ച് ഹിന്ദി സംസാരിക്കുന്ന പാകിസ്താൻകാരെന്ന് തോന്നിക്കുന്ന ‘ദമ്പതി’കളാണ് തട്ടിപ്പ് നടത്തുന്നത്. കൂടെ ഒന്നോ രണ്ടോ ചെറിയ കൂട്ടികളുമുണ്ടാവും. ദിവസ വാടകക്ക് സംഘടിപ്പിക്കുന്ന കാറുകളാണ് ഇവ൪ ഉപയോഗിക്കുന്നതെന്നാണ് സൂചന. ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ടുകൾ വഴിയും മറ്റും ബോധവാന്മാരായ ആളുകൾ തട്ടിപ്പിൽ കുടുങ്ങാതെ രക്ഷപ്പെടാറുണ്ടെങ്കിലും ദിനേന നിരവധി പേരെ സമീപിക്കുന്നതിൽ മിക്കവരും ഇവരുടെ വലയിൽ വീഴാറാണ് പതിവ്. ഒരിടത്ത് തട്ടിപ്പ് വിലപ്പോയില്ലെങ്കിലും ഇവ൪ നിയമത്തിൻെറ പിടിയിൽ കുടുങ്ങാത്തതിനാൽ ഉടൻ അടുത്ത ഇരയെ തേടിയിറങ്ങുന്നു. ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങളുടെ പിന്നിൽ വലിയ റാക്കറ്റ് തന്നെ പ്രവ൪ത്തിക്കുന്നുണ്ടാവാമെന്നാണ് സംശയിക്കപ്പെടുന്നത്. തട്ടിപ്പിനിരയായവ൪ക്ക് അത് മനസ്സിലാവാത്തതിനാലും തിരിച്ചറിയുന്നവ൪ക്കുതന്നെ പരാതി നൽകാൻ തെളിവുകളൊന്നുമുണ്ടാവാത്തിനാലും തട്ടിപ്പ് സംഘങ്ങൾ സൈ്വര്യവിഹാരം തുടരുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.