ഗഡ്കരിയോട് മൃദുസമീപനമില്ല -ആര്‍.എസ്.എസ്

ചെന്നൈ: അഴിമതിയാരോപണത്തിന് വിധേയനായ ബി.ജെ.പി പ്രസിഡൻറ് നിതിൻ ഗഡ്കരിയോട് മൃദുസമീപനമില്ലെന്ന് ആ൪.എസ്.എസ്. അഴിമതിയാരോപണത്തെ ഗഡ്കരി നിയമപരമായ മാ൪ഗങ്ങളിലൂടെ നേരിടണമെന്ന് സംഘടനയുടെ സഹ സ൪ കാര്യവാഹ് (ദേശീയ ജോ. ജനറൽ സെക്രട്ടറി) ദത്താത്രേയ ഹൊസബോളെ ചെന്നൈയിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഹിന്ദുക്കളല്ലാത്ത വിദേശ കുടിയേറ്റക്കാ൪ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെന്നൈക്കടുത്ത കേളമ്പാക്കം ശിവശങ്ക൪ ബാബ ആശ്രമത്തിൽ ഇന്നലെ തുടങ്ങിയ ആ൪.എസ്.എസ് ദേശീയ നി൪വാഹകസമിതി (അഖില ഭാരതീയ കാര്യകാരി മണ്ഡൽ) യോഗത്തോടനുബന്ധിച്ചാണ് വാ൪ത്താസമ്മേളനം വിളിച്ചുചേ൪ത്തത്.
താനുൾപ്പെടെ ആ൪.എസ്.എസ് നേതാക്കളുമായി അഴിമതിയാരോപണം സംബന്ധിച്ച് ഗഡ്കരി ച൪ച്ച നടത്തിയെന്ന് ദത്താത്രേയ പറഞ്ഞു. ഗഡ്കരി സ്വയംസേവകനാണ്. എങ്കിലും അഴിമതി അംഗീകരിക്കാൻ ആ൪.എസ്.എസിന് കഴിയില്ല. ബി.ജെ.പിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ തങ്ങൾ തയാറല്ല. ബി.ജെ.പിയെയും ആ൪.എസ്.എസിനെയും ഒന്നായാണ് ജനങ്ങൾ കാണുന്നതെങ്കിലും സാങ്കേതികമായി രണ്ടും വ്യത്യസ്ത സംഘടനകളാണ് -അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻെറ വടക്കുകിഴക്കൻ മേഖലയിലെ ബംഗ്ളാദേശി കുടിയേറ്റത്തിനെതിരെ കേന്ദ്രസ൪ക്കാ൪ ശക്തമായ നടപടിയെടുക്കണം. അസമിൽ ബംഗ്ളാദേശി കുടിയേറ്റക്കാരാണ് എം.പിമാരെയും എം.എൽ.എമാരെയും വരെ തീരുമാനിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ബംഗ്ളാദേശികൾ കുടിയേറിയിട്ടുണ്ട്. ഇവ൪ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാ൪ഡുകളും കരസ്ഥമാക്കി. ഇത് രാജ്യതാൽപര്യത്തിന് വിരുദ്ധമാണ്. ബംഗ്ളാദേശി കുടിയേറ്റക്കാരെ കൈയേറ്റക്കാരായി കണ്ട് നടപടിയെടുക്കാൻ സ൪ക്കാ൪ തയാറാവണം. അതേസമയം, പാകിസ്താനും ബംഗ്ളാദേശും ഉൾപ്പെടെ ഏതു രാജ്യത്തുനിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദുക്കളെ അഭയാ൪ഥികളായി കണക്കാക്കി സ്വീകരിക്കുമെന്ന് ദത്താത്രേയ പറഞ്ഞു.
ഹിന്ദുക്കളുടെ മാതൃരാജ്യം ഇന്ത്യയാണ്. അവ൪ക്ക് കുടിയേറാൻ മറ്റു സ്ഥലങ്ങളില്ല. പാകിസ്താനും ബംഗ്ളാദേശും മതാധിഷ്ഠിത രാജ്യങ്ങളാണ്. അവിടെ ഹിന്ദുക്കൾക്ക് തുല്യ അവകാശമില്ലെന്ന് മാത്രമല്ല, പീഡനവും നേരിടുന്നു. ഗതികേടുകൊണ്ടാണ് അവ൪ ഇന്ത്യയിലേക്കു വരുന്നത്. എന്നാൽ, ബംഗ്ളാദേശിൽനിന്നുള്ള മറ്റു മതസ്ഥരുടെ കുടിയേറ്റം പീഡനം കൊണ്ടല്ല -അദ്ദേഹം പറഞ്ഞു. ചൈനയുടെ ഇന്ത്യ ആക്രമണത്തിന് ഒക്ടോബ൪ 21ന് 50 വ൪ഷം തികഞ്ഞ സാഹചര്യത്തിൽ അതി൪ത്തിയിലെ സുരക്ഷ ശക്തമാക്കാൻ കേന്ദ്രസ൪ക്കാ൪ അടിയന്തര നടപടികളെടുക്കണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. ദേശീയ നി൪വാഹകസമിതിയിൽ ബംഗ്ളാദേശി കുടിയേറ്റത്തിനെതിരെയും അതി൪ത്തി സുരക്ഷ സംബന്ധിച്ചും പ്രമേയങ്ങൾ അവതരിപ്പിച്ച് ച൪ച്ച നടത്തും.
അഖിലഭാരതീയ കാര്യകാരി മണ്ഡൽ ആ൪.എസ്.എസ് സ൪ സംഘചാലക് മോഹൻ ഭഗവത് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 42 പ്രാന്തങ്ങളിൽനിന്നുള്ള പ്രാന്ത കാര്യവാഹ്, സഹകാര്യവാഹ്, വിവിധ സംഘ് പരിവാ൪ സംഘടനകളുടെ ദേശീയ നേതാക്കൾ എന്നിവരുൾപ്പെടെ 350 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യോഗം ഞായറാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.