വര്‍ണ വിസ്മയം തീര്‍ത്ത് ‘സ്പെക്ട്ര’ ആര്‍ട്ട് കാര്‍ണിവല്‍

മനാമ: ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആ൪.എഫ്) സംഘടിപ്പിച്ച ‘സ്പെക്ട്ര 2012’ ആ൪ട്ട് കാ൪ണിവൽ വ൪ണ വിസ്മയം തീ൪ത്തു. ഐ.സി.ആ൪.എഫ് ഫണ്ട് ശേഖരണത്തിൻെറ aഭാഗമായി ഒരുക്കിയ ചിത്രമേളയിൽ അക്ഷരാ൪ഥത്തിൽ കുട്ടികൾ വ൪ണപ്രപഞ്ചം സൃഷ്ടിച്ചു.
2009ൽ തുടക്കം കുറിച്ച ‘സ്പെക്ട്ര’ ആ൪ട്ട് കാ൪ണിവലിൻെറ നാലാം എഡിഷൻ ഈസാ ടൗണിലെ ഇന്ത്യൻ സ്കൂൾ കാമ്പസിലാണ് ഒരുക്കിയത്. സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന പെയിൻറിങ് മൽസരത്തിൽ 900ത്തിലേറെ കുട്ടികൾ പങ്കെടുത്തു.
ബഹ്റൈനിലെ യുവതലമുറക്ക് ഒരേ വേദിയിൽ തങ്ങളുടെ കലാ മികവ് പ്രകടിപ്പിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ഇതിലൂടെ ലഭിച്ചത്. രാജ്യത്തെ 13 സ്കൂളുകളിൽനിന്ന് പ്രാഥമികഘട്ട മൽസരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് 900 കുട്ടികളാണ് ഇവിടെ എത്തിയത്. പങ്കെടുക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച മൽസരം വൈകിട്ട് മൂന്നു വരെ നീണ്ടു. അഞ്ച് മുതൽ എട്ടു വരെ, എട്ടു മുതൽ 13 വരെ, 13 മുതൽ 18 വരെ എന്നിങ്ങനെ മൂന്നു ഗ്രൂപുകളായാണ് മൽസരം സംഘടിപ്പിച്ചത്. മൽസര ഫലം പിന്നീട് പ്രഖ്യാപിക്കുകയും വിജയികളെ ഡിസംബ൪ എട്ടിന് വൈകിട്ട് ഏഴിന് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.