കുവൈത്ത് സിറ്റി: കഠിനമായ ചൂടിന് വിരാമം കുറിച്ച് നവംബ൪ പിറന്നതോടെ രാജ്യത്ത് ശൈത്യകാല ‘ഖൈമ’കൾക്കും തുടക്കമായി. തണുപ്പിൻെറ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങൾ ആഹരിച്ച് കൂട്ടുകാ൪ക്കൊപ്പം കളിതമാശകൾ പങ്കുവെച്ച് സജീവമാകുന്ന രാത്രികളാണ് സ്വദേശികളെ സംബന്ധിച്ചിടത്തോളം ഇനിയുള്ളത്.
നവംബ൪ ഒന്ന് മുതൽ മാ൪ച്ച് 31വരെയാണ് മരുപ്രദേശങ്ങളിലും മറ്റും ടെൻറുകൾ കെട്ടി തണുപ്പ് ആസ്വദിക്കാൻ അനുവാദമുള്ളത്. ഡിസംബ൪ ഒന്നിന് പാ൪ലമെൻറിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചതോടെ ശൈത്യകാല ടെൻറുകളോടൊപ്പം സ്ഥാനാ൪ഥികളുടെ പ്രചരണ ഖൈമകളും ഉയരുന്നതോടെ ടെൻറുകളുടെ എണ്ണം തുടക്കത്തിൽതന്നെ കൂടും. ടെൻറുകൾ പണിയുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റി നിബന്ധനകൾ പുറപ്പെടുവിച്ചു. പ്രത്യേകം അനുവാദം നേടി പണിയുന്ന ടെൻറുകൾക്കിടയിൽ നൂറു മീറ്റൽ ദൂരം ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. സൈനിക താവളങ്ങൾ, പെട്രോളിയം ഖനന മേഖലകൾ തുടങ്ങി തന്ത്രപ്രധാന ഏരിയകളിൽ ടെൻറുകൾ പണിയുന്നതിന് ക൪ശന വിലക്കുണ്ട്.
തണുപ്പ് ആസ്വദിക്കാനുള്ള ഈ ടെൻറ് ജീവിതം സ്വദേശി സമൂഹത്തിൻെറ ജീവിതശൈലിയുടെ ഭാഗമാണ്. തണുപ്പിന് കാഠിന്യം ഏറുന്നതോടെ ക്യാമ്പുകളുടെ എണ്ണം പെരുകും. എല്ലാ സംവിധാനങ്ങളുമുള്ള ആധുനിക ടെൻറുകൾ മുതൽ സാധാരണക്കാരുടെ സാദാ ടെൻറുകൾ വരെയുണ്ടാകും. താമസിക്കാനെത്തുന്നവരുടെ പേരും പെരുമയും അനുസരിച്ച് ക്യാമ്പിൽ വൈദ്യുതിയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നവീന പാചക സൗകര്യങ്ങളും ഹീറ്ററുകളുമെല്ലാമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.