ഭരണഘടനസുവര്‍ണ ജൂബിലി ആഘോഷം 11ന്; 4 മില്യന്‍ ദീനാറിന്‍െറ വെടിക്കെട്ട്

കുവൈത്ത് സിറ്റി: രാജ്യത്തെ ഭരണവ്യവസ്ഥയുടെ അടിസ്ഥാനശിലയായ ഭരണഘടന നിലവിൽവന്നതിൻെറ സുവ൪ണ ജൂബിലി ആഘോഷങ്ങൾക്ക് ഈ മാസം 11ന് തുടക്കം.
അമ്പതാം വാ൪ഷികാഘോഷങ്ങൾക്ക് പൊലിമയേകാൻ നാലു മില്യൻ ദീനാറിൻെറ വെടിക്കെട്ടാണ് ഒരുക്കിയിരിക്കുന്നത്. വെടിക്കെട്ട് രംഗത്ത് പ്രഗൽഭരായ വിദേശ ഇംഗ്ളീഷ് കമ്പിക്കാണ് ഇതിൻെറ ചുമതല നൽകിയിരിക്കുന്നത്.
നയനാനന്ദകരമായ കരിമരുന്ന് പ്രയോഗത്തിൻെറ റിഹേഴ്സൽ ഗൾഫ് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഈമാസം 11ന്  ഞായറാഴ്ച അൽ ഖദ്റ ദ്വീപിൽനിന്ന്  പരമ്പരാഗതവും ആധുനികവുമായ ദൃശ്യവിസ്മയങ്ങളുടെയും കൾട്ടുകളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന കാ൪ണിവൽ രാജ്യത്തിൻെറ പെരുമയായ കുവൈത്ത്  ടവറിന് സമീപമാണ് അവസാനിക്കുക. 2004ൽ ഏതൻസ് ഒളിമ്പിക്സിലെ കരിമരുന്ന് പ്രയോഗം ഏറ്റെടുത്ത് വിജയകരമാക്കിയ വിദേശ കമ്പനിയെ തന്നെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.  സ്വദേശികൾക്കും വിദേശികൾക്കുമുൾപ്പെടെ വെടിക്കെട്ട് ആസ്വദിക്കുന്നതിന്  സൗകര്യമുണ്ടായിരിക്കും. ശൈഖ് അബ്ദുല്ല അൽ സാലിം അസ്വബാഹിൻെറ ഭരണകാലത്ത് കാലത്ത് 1963 ജനുവരിയിലാണ് ഭരണഘടന നിലവിൽവന്നത്. അതുകൊണ്ടുതന്നെ നവംബ൪ 11 മുതൽ അടുത്ത വ൪ഷം ജനുവരി വരെ ആഘോഷ പരിപാടികൾ നീളും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.