മസ്ജിദുല്‍ഹറാം വിടവാങ്ങല്‍ ത്വവാഫിന്‍െറ തിരക്കില്‍

മക്ക: മസ്ജിദുൽ ഹറാം വിടവാങ്ങൽ ത്വവാഫിൻെറ തിരക്കിൽ. ഹജ്ജ് ക൪മങ്ങൾ പൂ൪ത്തിയാക്കി സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് തീ൪ഥാടകരാണ് ഞായറാഴ്ച വിടവാങ്ങൽ ത്വവാഫിനായി ഹറമിലെത്തിയത്്. ആഭ്യന്തര തീ൪ഥാടകരാണ് ഇവരിൽ കൂടുതലും. ഉച്ച മുതൽ മിനായിൽ നിന്ന് ഹറമിലേക്ക് തീ൪ഥാടകരുടെ പ്രവാഹം തുടങ്ങിയിരുന്നു. വൈകുന്നേരത്തോടെ ഹറമിലെ ‘മതാഫ്’ തീ൪ഥാടകരെകൊണ്ട് നിറഞ്ഞുകവിഞ്ഞു. തിങ്കളാഴ്ച ദുൽഹജ്ജ് 13ലെ കല്ലേറ് കൂടി പൂ൪ത്തിയാക്കി മിനായിൽ നിന്ന് കൂടുതൽ തീ൪ഥാടക൪ ഹറമിലെത്തുന്നതോടെ തിരക്ക് മൂ൪ധന്യതയിലെത്തും. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആഭ്യന്തര തീ൪ഥാടകരിൽ ഭൂരിപക്ഷംപേരും ചില ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയവരുമെല്ലാം രാത്രിയോടെ തന്നെ മക്കയോട് വിടപറഞ്ഞിരുന്നു. ഏകശേദം 70 ശതമാനം തീ൪ഥാടക൪ മിനായിൽ നിന്ന് ഇന്നലെ യാത്ര തിരിച്ചതായാണ് കണക്ക്. ഇതിൽ ചില വിദേശരാജ്യങ്ങളിൽ നിന്നെത്തിയ തീ൪ഥാടകരും ഉൾപ്പെടും.  ഹജ്ജ് വേളയിലെ തവാഫുൽ ഇഫാദക്കും തവാഫുൽവിദാഇനും ഹറമിലെത്തുന്ന തീ൪ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷക്രമീകണങ്ങളും സൗകര്യങ്ങളുമാണ് തീ൪ഥാടക൪ക്ക് ഹറമിൽ ഒരുക്കിയത്്. താൽകാലിക ജോലിക്കാരടക്കം പുരുഷൻമാരും സ്ത്രീകളുമായി ആറായിരത്തോളം പേ൪ തീ൪ഥാടകരുടെ സേവനത്തിനായി ഇരുഹറം കാര്യാലയത്തിനു കീഴിലുണ്ട്. ഹറമിൻെറ മുഴുവൻ കവാടങ്ങളും തുറന്നിട്ടുണ്ട്. വികലാംഗ൪ക്കായി പ്രത്യേക കവാടങ്ങളും നിശ്ചയിച്ചു. കവാടങ്ങളിലെ തിരക്ക് നിയന്ത്രിക്കുക, പ്രവേശന കവാടങ്ങളിലെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുക, വഴികളിലെ ഇരുത്തവും കിടത്തവും തടയുക തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കൂടുതൽപേരെ നിയോഗിച്ചിട്ടുണ്ട്.
സംസം വിതരണത്തിന് 6000 പാത്രങ്ങൾ ഹറമിൻെറ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിട്ടുണ്ട്്. സംസം കുടിക്കുന്നതിന് 2100 ഓളം ടാപ്പുകളോട് കൂടി 215 സ്ഥലങ്ങളുണ്ട്. ഹറം മുറ്റങ്ങളിൽ പരസ്യമായ മുടിവെട്ടും സംസം വിൽപനയും ഇരുചക്രങ്ങളും ഭിക്ഷാടനവും നിരോധിച്ചതാണ്. ഇത് ഉറപ്പുവരുത്തുന്നതിന് 300 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഹറമിൻെറയും മുറ്റങ്ങളുടെയും വിശുദ്ധി കാത്തു സുക്ഷിക്കുന്നതിന് അറബി, ഇംഗ്ളീഷ്, ഉ൪ദു ഭാഷകളിലായി 120 ബോ൪ഡുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. നിൽക്കുന്ന സ്ഥലം തിരിച്ചറിയാൻ 17 മാപ്പുകൾ, ലഗേജുകൾ സുക്ഷിക്കാൻ ഹറമിൻെറ പ്രവേശന കവാടങ്ങളിൽ വിവിധ വലുപ്പത്തിലുള്ള 1356 ബോക്സുകൾ എന്നിവയും ഒരുക്കി. നഷ്ടപ്പെട്ട സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേക സ്ഥലങ്ങളുമുണ്ട്.
സംസമെടുക്കുന്ന സ്ഥലങ്ങളിൽ വെച്ച് വുളുവെടുക്കുകയോ, ഇവിടെ നിന്ന് പ്ളാസ്റ്റിക് ബാഗുകളിൽ സംസം നിറക്കുകയോ ചെയ്യരുതെന്നും ആളുകൾ വഴുതിവീഴാൻ ഇത് ഇടയാക്കുമെന്നും സംസം അധികൃത൪ ഓ൪മിപ്പിച്ചു. മതവിധികൾക്കും സംശയ ദുരീകരണത്തിനും 100 ടെലഫോൺ കാബിനുകളുണ്ട്്. തീ൪ഥാടകരുടെ സുരക്ഷക്കാവശ്യമായ സംവിധാനങ്ങൾ ഹറം സുരക്ഷ ാവിഭാഗം ഒരുക്കിയി. തിരക്ക് നിയന്ത്രിക്കാൻ  ഹറം സേനക്ക് കീഴിൽ 10000 തോളം പേരെ നിയോഗിച്ചതായി ഹറം സുരക്ഷ സേന മേധാവി ജനറൽ യഹ്യ സഹ്റാനി പറഞ്ഞു. സുരക്ഷാനിരീക്ഷണത്തിന് 200 വലിയ സ്ക്രീനുകളും 775 കാമറകളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിടവാങ്ങൽ ത്വവാഫ് വേളയിലെ വ൪ധിച്ച തിരക്കിനിടയിലെ ഏത് അടിയന്തിരഘട്ടം നേരിടുന്നതിനും സിവിൽ ഡിഫൻസ് ആവശ്യമായ ഒരുക്കങ്ങൾ നേരത്തെ പൂ൪ത്തിയാക്കിയിരുന്നു. ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും 2500പേരെ നിയോഗിച്ചതായി സിവിൽ ഡിഫൻസ് മേധാവി സഅദ് ബിൻ അബ്ദുല്ല അൽതുവൈജിരി പറഞ്ഞു. ഹറം സേനയെ സഹായിക്കാൻ ഹറം പ്രവേശന കവാടങ്ങളിലും പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥലങ്ങളിലും സിവിൽ ഡിഫൻസിൻെറ കൂടുതൽ യൂനിറ്റുകൾ രംഗത്തുണ്ട്. നിശ്ചിത സമയത്തേ തീ൪ഥാടകരെ ഹറമിലേക്ക് അയക്കാവൂ എന്ന് മുത്വവഫ് സ്ഥാപനങ്ങളോടും ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങളോടും സിവിൽ ഡിഫൻസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. മതാഫും മസ്അയും നിറയുമ്പോൾ ഹറമിലേക്ക് വരരുതെന്ന് അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ് അയച്ചുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.