പ്രവാസി വിദ്യാര്‍ഥികളടക്കം 5000 പേര്‍ക്ക് സക്കാത്ത് ഫണ്ട് സ്കോളര്‍ഷിപ്പ്

ദോഹ: സക്കാത്ത് ഫണ്ടിൻെറ 2012-13 അധ്യയന വ൪ഷത്തെ വിദ്യാഭ്യാസ സ്കോള൪ഷിപ്പിന് സ്വദേശി, പ്രവാസി, ജി.സി.സി കുടുംബങ്ങളിലെ അയ്യായിരത്തോളം വിദ്യാ൪ഥികളെ തെരഞ്ഞെടുത്തു. കിൻറ൪ഗാ൪ട്ടൻ മുതൽ യൂനിവേഴ്സിറ്റി തലം വരെയുള്ള വിദ്യാ൪ഥികൾക്ക് പതിനായിരം റിയാൽ മുതൽ 20,000 റിയാൽ വരെയാണ് സ്കോള൪ഷിപ്പ്.
സ്കോള൪ഷിപ്പ് അനുവദിക്കുമ്പോൾ പ്രത്യേക പരിചരണം ആവശ്യമുള്ള വിദ്യാ൪ഥികൾക്ക് മുൻഗണന നൽകും. പഠനം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സ്കോള൪ഷിപ്പ് നൽകുന്നത്. കഴിഞ്ഞ അധ്യയനവ൪ഷം പത്ത് ലക്ഷം റിയാലാണ് സ്കോള൪ഷിപ്പിനായി വകയിരുത്തിയിരുന്നത്. ഇത് ഇത്തവണ 240 ലക്ഷമായി വ൪ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ  മക്കൾക്ക് മാത്രമായിരിക്കും സ്കോള൪ഷിപ്പ് നൽകുകയെന്ന് സക്കാത്ത് ഫണ്ട് അസിസ്റ്റൻറ് ഡയറക്ട൪ മുഹമ്മദ് യാഖൂബ് അൽ അലി പറഞ്ഞു. പ്രീസ്കൂൾ വിദ്യാ൪ഥികൾക്ക് പതിനായിരം റിയാൽ വരെയും എലമെൻററിയിലുള്ളവ൪ക്ക് 13,000 റിയാൽ വരെയും മിഡിൽ സ്കൂളുകാ൪ക്ക് 15,000 റിയാൽ വരെയും സെക്കൻഡറി വിദ്യാ൪ഥികൾക്ക് 17,000 റിയാൽ വരെയും സ൪വ്വകലാശാലയിൽ പഠിക്കുന്നവ൪ക്ക് 20,000 റിയാൽ വരെയുമാണ് സ്കോള൪ഷിപ്പ്. കഴിഞ്ഞ 12 വ൪ഷത്തിനുള്ളിൽ വിദ്യാ൪ഥി സകോള൪ഷിപ്പ് ഇനത്തിൽ 160 ദശലക്ഷം റിയാൽ സക്കാത്ത് ഫണ്ട് ചെലവഴിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.