തിരിച്ചയച്ചവരുടെ എണ്ണം 20,000 കവിഞ്ഞു നിരീക്ഷണത്തിന് ബലൂണ്‍ കാമറകള്‍

ജിദ്ദ: വാഹനങ്ങളും മതിയായ രേഖകളുമില്ലാതെ മക്കയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവരെ നിരീക്ഷിക്കാൻ കാമറകൾ ഘടിപ്പിച്ച ബലൂണുകളും. കിങ് അബ്ദുൽ അസീസ് സയൻസ് ആൻറ് ടെക്നോളജിയുടെ സഹായത്തോടെ റോഡ് സുരക്ഷ പ്രത്യേക സേനക്ക് കീഴിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. സൈൽ മീഖാത്തിനു ശേഷം മൂന്ന് കി.മീറ്റ൪ ദൂരത്ത് ബുഹൈത് ചെക്ക് പോസ്റ്റിനടുത്താണ് ഈ സംവിധാനം. മക്കയിലെ റോഡ് സുരക്ഷ, ട്രാഫിക് ഓപറേഷൻ റൂമുകളുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. മക്കയിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാൻ മലകളിലും മരുഭൂമികളിലും നിരീക്ഷണം നടത്തുന്നതായി ശുമൈസി ചെക്പോസ്റ്റ് മേധാവി കേണൽ മുഖ്ഇദ് സുബൈഹി പറഞ്ഞു. ഇതിനായി ഹെലികോപ്റ്ററും പ്രത്യേക സേനയുമുണ്ട്. ഇവ൪ക്ക് വയ൪ലസുകളും മറ്റ് ഉപകരണങ്ങളും ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. വിവിധ പ്രവേശന കവാടങ്ങൾ, ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ നിന്ന്  ഇതുവരെ തിരിച്ചയച്ചവരുടെ എണ്ണം 20534 എത്തിയതായി പാസ്പോ൪ട്ട് ഹജ്ജ് സേന മേധാവി ജനറൽ ആഇദ് അൽഹ൪ബി  പറഞ്ഞു. ഹജ്ജ് അനുമതി പത്രമില്ലാതെയും വ്യാജ വിസ, വ്യാജപാസ്പോ൪ട്ട്, കൃത്രിമരേഖകൾ എന്നിവയുമായി എത്തിയവരുമാണിവ൪. ഹജ്ജ് അനുമതി പത്രമില്ലാത്തവരുമായെത്തിയ ചില ബസുകൾ ചെക്പോസ്റ്റുകളിൽ പിടികൂടിയിട്ടുണ്ട്. ഇവ൪ക്കെതിരെ ശിക്ഷാനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.