സാമുദായിക ധ്രുവീകരണത്തിനെതിരെ ജാഗ്രത വേണം: ടി. ആരിഫലി

ദോഹ: കേരളത്തിൽ മുസ്ലിം സമുദായത്തിൻെറ വിദ്യാഭ്യാs, സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ പുരോഗതിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന വാദകോലാഹലങ്ങൾ സാമുദായിക ധ്രുവീകരണത്തിനിടയാക്കാതിരിക്കാൻ വ്യത്യസ്ത സംഘടനകളുടെ നേതാക്കളും പൊതുസമൂഹവും ജാഗ്രത പുല൪ത്തണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി അഭിപ്രായപ്പെട്ടു. വിഷയം വൈകാരികമായി കൈകാര്യം ചെയ്യാതിരിക്കാൻ മുസ്ലിംകൾ ശ്രദ്ധിക്കണമെന്നും സമൂഹങ്ങൾ തമ്മിൽ സഹകരണത്തിൻെറയും സംവാദത്തിൻെറയും സംസ്കാരം വളരണമെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദ൪ശനാ൪ഥം ദോഹയിലെത്തിയ ആരിഫലി ‘ഗൾഫ്മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
ദേശീയബോധം സൃഷ്ടിക്കുന്നതിലും സാംസ്കാരിക പൈതൃകം കെട്ടിപ്പടുക്കുന്നതിലും ഭരണാധികാരികൾ എന്ന നിലക്കും ഇന്ത്യൻ മുസ്ലിംകൾ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് ഇന്ത്യയിൽ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ തുടങ്ങിയത്. വിഭജനം സൃഷ്ടിച്ച മുറിവുകൾ ഉൾപ്പെടെ ചരിത്രപരമായ അനേകം കാരണങ്ങളാൽ സ്വതന്ത്രഭാരതത്തിലെ മുസ്ലിം സമൂഹം അധസ്ഥിതരായി തുട൪ന്നു. എന്നാൽ, അടുത്തകാലത്തായി പ്രകടമായ ഉണ൪വ്വ് അവരിലുണ്ട്. പൊതുസമൂഹത്തിൻെറ അനുഭാവവും രാഷ്ട്രീയ-നവോത്ഥാന സംരംഭങ്ങളുടെ സാന്നിധ്യവും രാഷ്ട്രീയസംഘടനകളിലെ മുസ്ലിം പ്രാതിനിധ്യവുമെല്ലാം ഇതിന് കാരണമാണ്. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസരംഗത്ത് മൽസര ബുദ്ധിയോടെ പ്രവ൪ത്തിച്ചതിനാൽ ധാരാളം ടെക്നോക്രാറ്റുകളും പ്രൊഫഷനലുകളും വള൪ന്നുവന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ കോളജുകളിൽ എഴുപത് ശതമാനം പെൺകുട്ടികളാണ്. ഈ പുരോഗതിയിൽ ഗൾഫ് പ്രവാസികളുടെ പങ്ക് ശ്രദ്ധേയമാണ്. ഈ നേട്ടങ്ങൾ പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തണമെന്ന് ചിന്തയും അവ൪ക്കുണ്ട്. നാട്ടിൽ നടക്കുന്ന ജീവകാരുണ്യ സംരംഭങ്ങൾ പലതും ഇതിന് തെളിവാണ്. ഉത്തമസമൂഹമെന്ന നിലക്ക് തങ്ങൾ ആ൪ജിച്ച നേട്ടങ്ങൾ പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്താൻ മുസ്ലിംകൾ കൂടുതൽ ശ്രദ്ധിക്കണം. ഈ പുരോഗതിയൊക്കെ നേടിയ മുസ്ലിം സമുദായം മുന്നാക്ക വിഭാഗത്തിന് പുറകിൽ തന്നെയാണ്.
ആഗോളതലത്തിലെ ഇസ്ലാമോഫോബിയയുടെ ഭാഗമാണ് കേരളത്തിലും നടക്കുന്ന തെറ്റായ പ്രചാരണം.
ഇൻറലിജൻസ് സംവിധാനവും മാധ്യമങ്ങളുമൊക്കെ അരുതാത്തത് നടക്കുന്നു എന്ന പ്രചാരണത്തിന് ശക്തി പകരുകയാണ്. മുസ്ലിം ലീഗിനെ കേന്ദ്രീകരിച്ച് നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച ചോദ്യത്തിന് ഇന്ത്യൻ മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികളിൽ മുഖ്യസ്ഥാനമാണ് ലീഗിനുള്ളതെന്നും സാമൂഹികാവസ്ഥ പരിഗണിച്ചുള്ള പ്രവ൪ത്തനങ്ങളാണ് അവരിൽ നിന്നുണ്ടാകേണ്ടതെന്നും ആരിഫലി പറഞ്ഞു. തങ്ങൾക്ക് അനഭിമതരായ വ്യക്തികളെ ചൂണ്ടിക്കാട്ടി മുസ്ലിംകൾക്കിടയിൽ തീവ്രവാദം വളരുന്നു എന്ന പ്രചാരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടായിട്ടുണ്ട്.
80കളിൽ നെല്ലിയിലുണ്ടായ കലാപത്തിനിരകളായ പതിനായിരം പേ൪ക്ക് പുറമെ പുതുതായി അഭയാ൪ഥി ക്യാമ്പിലെത്തിയ രണ്ട് ലക്ഷം പേരും ഭാവിയെക്കുറിച്ച ഭയാശങ്കകളോടെയാണ് കഴിയുന്നതെന്ന് ഈയിടെ അവിടം സന്ദ൪ശിച്ച ആരിഫലി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.