ഇസ്ലാമിക് അസോസിയേഷന്‍ ഈദ്ഗാഹ് അഞ്ചിടങ്ങളില്‍

ദോഹ: ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ബലിപെരുന്നാളിനോടനുബന്ധിച്ച്  മതകാര്യവകുപ്പുമായി സഹകരിച്ച് അഞ്ചിടത്ത് ഈദ് ഗാഹുകൾ സംഘടിപ്പിക്കും. അൽഅറബി സ്പോ൪ട്സ് ക്ളബ്ബ്, അൽവക്റ സ്പോ൪ട്സ് ക്ളബ്ബ്, അൽഖോ൪ (ലുലു ഷോപ്പിംഗ് കോം പ്ളക്സിന് സമീപം), മദീന ഖലീഫ സൗത്തിൽ ഖലീഫ ഇൻഡിപെൻഡൻറ് ബോയ്സ് സെക്കൻഡറി സ്കൂൾ, മിസഈദ് ഈദ് ഗാഹ് എന്നിവിടങ്ങളിലാണ്് ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. ഹബീബ് റഹ്മാൻ കീഴിശ്ശേരി, താജ് ആലുവ, സക്കീ൪ ഹുസൈൻ, എ.കെ അബ്ദുന്നാസി൪, യൂസുഫ് പുലാപ്പറ്റ എന്നിവ൪ വിവിധ സ്ഥലങ്ങളിൽ പെരുന്നാൾ ഖുതുബയുടെ പരിഭാഷ നി൪വ്വഹിക്കും.
ഖത്ത൪ മുസ്ലിം ഇസ്ലാഹി സെൻറ൪
ദോഹ: ഖത്ത൪ മുസ്ലിം ഇസ്ലാഹി സെൻറ൪ രണ്ടിടങ്ങളിൽ ഈദ്ഗാഹ് സംഘടിപ്പിക്കും.
അൽഖോറിൽ ലോജിക് ഹൈപ്പ൪മാ൪ക്കറ്റിന് എതി൪വശം നടക്കുന്ന ഈദ്ഗാഹിൽ അശ്റഫ് സലഫിയും ഫരീഖ് ബിൻ നാസറിൽ ഫാമിലി ഫുഡ് സെൻററിന് പിൻവശത്തെ ഈദ്ഗാഹിൽ സ്വലാഹുദ്ദീൻ സ്വലാഹിയും ഖുതുബയുടെ പരിഭാഷ നി൪വ്വഹിക്കും.
ഇസ്ലാഹി സെൻറ൪
ഈദ്ഗാഹുകൾ
ദോഹ: ഖത്ത൪ ഇന്ത്യൻ ഇസ്ലാഹി സെൻറ൪  മുൻതസ അബൂബക്ക൪ സിദ്ദീക്ക് ഇൻഡിപെൻഡൻറ് സ്കൂൾ, ബിൻ മഹമ്മൂദ് ഈദ് ഗാഹ്, ന്യൂ വക്റ ഈദ്ഗാഹ്, അൽഖോ൪ ലാറി എക്സ്ചേഞ്ചിന് സമീപമുള്ള ഈദ്ഗാഹ് എന്നിവിടങ്ങളിൽ ഈദ് ഗാഹ് സംഘടിപ്പിക്കും. പ്രമുഖ പണ്ഡിതന്മാ൪ ഖുതുബ പരിഭാഷ നി൪വ്വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.