കെ.ഐ.ജി-ഐ.ഐ.സി സംയുക്ത ഈദ്ഗാഹുകള്‍ ഒമ്പത് സ്ഥലങ്ങളില്‍

കുവൈത്ത് സിറ്റി: ഐക്യത്തിൻെറ സന്ദേശവുമായി കേരള ഇസ്ലാമിക് ഗ്രൂപ്പും ഇന്ത്യൻ ഇസ്ലാഹി സെൻററും ചേ൪ന്ന് ബലിപെരുന്നാൾ സുദിനത്തിൽ കുവൈത്തിലെ ഒമ്പത് സ്ഥലങ്ങളിൽ സംയുക്ത ഈദ്ഗാഹുകൾ സംഘടിപ്പിക്കുന്നു. രാവിലെ 6.11നാണ് നമസ്കാരം ആരംഭിക്കുക.
ഫഹാഹീൽ ബലദിയ പാ൪ക്കിൽ നടക്കുന്ന ഈദ്ഗാഹിന് മുഹമ്മദ് അരിപ്രയും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പരിസരത്ത് നടക്കുന്ന ഈദ്ഗാഹിന് ഫൈസൽ മഞ്ചേരിയും നേതൃത്വം നൽകും. സാൽമിയ പാ൪ക്കിൽ അൻവ൪ സഈദ്, ഫ൪വാനിയ പാ൪ക്കിൽ സഈദ് ഫാറൂഖി, മംഗഫ് കാംബ്രിഡ്ജ് സ്കൂളിന് മുൻവശത്ത് വി.പി. ശൗക്കത്തലി, മഹബൂല ഹാട്രിക് ഫുട്ബാൾ മൈതാനത്ത് അബ്ദുന്നാസ൪ മൂട്ടിൽ, കുവൈത്ത് സിറ്റി ബലദിയ പാ൪ക്കിൽ അബ്ദുറഹ്മാൻ തങ്ങൾ, റിഗാഇ പാ൪ക്കിൽ ശംസുദ്ദീൻ ഖാസിമി, ജഹ്റ മസ്ജിദ് മുഅ്തസിമിൽ കെ.എ. സുബൈ൪ എന്നിവ൪ നേതൃത്വം നൽകും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.