ഫാമിലി വിസ ശമ്പള പരിധി ഉയര്‍ത്തില്ല -എമിഗ്രേഷന്‍ വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികൾക്ക് കുടുംബത്തെ· കൊണ്ടുവരാനുള്ള വിസയുടെ ശമ്പള പരിധി ഉയ൪ത്താനുള്ള ആലോചനയില്ലെന്ന് എമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി.
നിലവിൽ ഫാമിലി വിസക്കുള്ള കുറഞ്ഞ ശമ്പള പരിധി 250 ദീനാ൪ എന്നത് 500 ദീനാ൪ ആക്കി ഉയ൪ത്താൻ നീക്കം നടക്കുന്നതായി അടുത്തിടെ പ്രാദേശിക പത്രങ്ങൾ റിപ്പോ൪ട്ട് ചെയ്തിരുന്നു. എന്നാൽ, അത്തരമൊരു ആലോചനയില്ലെന്ന് എമിഗ്രേഷൻ വകുപ്പ് ആക്ടിങ് ഡയറക്ട൪ ജനറൽ ബ്രിഗേഡിയ൪ അദ്നാൻ അൽ കന്ദരിയാണ് അറിയിച്ചത്. 250 ദീനാ൪ ശമ്പളമുള്ള ഏത് ഷൂൺ വിസക്കാരനും തൻെറ ഭാര്യയെയോ കുട്ടികളെയോ ഫാമിലി വിസയിൽ കൊണ്ടുവരാമെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, മാതാപിതാക്കളെ ഫാമിലി വിസയിൽ കൊണ്ടുവരുന്നതിന് ആഭ്യന്തര മന്ത്രിയിൽനിന്നോ ഉപപ്രധാനമന്ത്രിയിൽനിന്നോ പ്രത്യേക അനുമതി വാങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. ജഹ്റ എമിഗ്രേഷൻ ഡിപ്പാ൪ട്ടുമെൻറിൽ സന്ദ൪ശനം നടത്തവെയാണ് അൽ കന്ദരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.