അഗ്നിശമനസേന 5266 സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു

മസ്കത്ത്: അഗ്നി നിയന്ത്രണ ഉപകരണങ്ങൾ ശരിയായ രീതിയിൽ സ്ഥാപിച്ചുവെന്നും പ്രവ൪ത്തിക്കുന്നുവെന്നും ഉറപ്പ് വരുത്താൻ സിവിൽ ഡിഫൻസ് വിഭാഗം കഴിഞ്ഞ ഒമ്പത് മാസങ്ങൾക്കുള്ളിൽ 5266 സ്ഥാപനങ്ങൾ സന്ദ൪ശിച്ചതായി അധികൃത൪ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിൽ സന്ദ൪ശനം നടത്തി അഗ്നി ശമന ഉപകരണങ്ങളുടെ കാലാവധിയും കാര്യക്ഷമതയും പരിശോധിക്കുകയും അഗ്നി സുരക്ഷാ വാഹനങ്ങളും മറ്റും പരിശോധിക്കുകയും ചെയ്തു. സ്വകാര്യ കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും ഫാക്ടറികളും അഗ്നി നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് നേരത്തെ സ൪ക്കാ൪ ഉത്തരവ് പുറപ്പെടുവിച്ചതിൻെറ അടിസ്ഥാനത്തിലാണ് പരിശോധന.
തീപ്പിടുത്തം നിയന്ത്രിക്കാൻ എല്ലാ സഥാപനങ്ങളും വേണ്ടത്ര മുൻ കരുതലുകൾ എടുക്കണമെന്ന് അധികൃത൪ ആവശ്യപ്പെട്ടു. സ്ഥാപനങ്ങളിലെ ഉപകരണങ്ങളും മറ്റും ശരിയായ രീതിയിൽ സൂക്ഷിക്കാത്തതാണ് തീപ്പിടുത്തത്തിന് കാരണമാവുന്നത്. മോശമായ വയറിങും ഗുണനിലവാരം കുറഞ്ഞ വൈദ്യുതി ഉപകരണങ്ങളും അഗ്നി ശമന ഉപകരണങ്ങൾ യാഥാസമയം അറ്റകുറ്റ പണി നടത്തുന്നതിൽ വിമുഖത കാണിക്കുന്നതും തീപ്പിടുത്തമുണ്ടാക്കുന്നു. അഗ്നിശമന ഉപകരണങ്ങളിൽ നിന്ന് ഇന്ധനവും മറ്റും ചോരുന്നതും തീപ്പിടുത്തത്തിന് കാരണമാക്കും. വൈദ്യുതി വയറുകളും മറ്റും ഗുണനിലവാരമുള്ളതാക്കുകയും അവയുടെ സുരക്ഷ ഉറപ്പ് വരുത്തുകയും വേണം. ബഹുനില കെട്ടിടങ്ങളിലും മറ്റും തീപ്പിടുത്തമുണ്ടാവുമ്പോൾ ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്നും രക്ഷപ്പെടാൻ കെട്ടിടങ്ങളിൽ പ്രത്യേക വഴികൾ ഒരുക്കണമെന്നും അധികൃത൪ നി൪ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.