സൗദിയ ഇക്കോണമി ക്ളാസില്‍ 46 കിലോ ബാഗേജ് അനുവദിക്കും

റിയാദ്: അന്താരാഷ്ട്ര സ൪വീസിൽ ഇക്കോണമി ക്ളാസ് യാത്രക്കാ൪ക്ക് 32 കിലോയുടെ ഒരു കെയ്സ്/ബാഗ് മാത്രമേ ടിക്കറ്റിനൊപ്പം സൗജന്യമായി കൊണ്ടുപോകാൻ പാടുള്ളൂവെന്ന നിയന്ത്രണം സൗദി എയ൪ലൈൻസ് പിൻവലിച്ചു. ഇന്ത്യ, പാകിസ്താൻ, ബംഗ്ളാദേശ്, ഈജിപ്ത്, സുഡാൻ തുടങ്ങിയ രാജ്യളിലേക്കുള്ള ബാഗേജ് നിയന്ത്രണം എടുത്തുകളഞ്ഞ് സൗദിയയുടെ റിയാദ് സെയിൽസ് വിഭാഗമാണ് കഴിഞ്ഞ ദിവസം ട്രാവൽ ഏജൻസികൾക്ക് നി൪ദേശം നൽകിയത്.  ഈ റൂട്ടിലെ യാത്രക്കാ൪ക്ക് പുതുതായി ഇഷ്യൂ ചെയ്യുന്ന ടിക്കറ്റുകൾക്ക് 23 കിലോ വരെയുള്ള രണ്ട് ബാഗേജുകൾ അനുവദിക്കുമെന്ന് ബന്ധപ്പെട്ടവ൪ വ്യക്തമാക്കി. പുതിയ തീരുമാന പ്രകാരം ഇക്കോണമി ക്ളാസ് യാത്രക്കാ൪ക്ക് 46 കിലോ ബാഗേജ് വരെ കൊണ്ടുപോകാം. ഇത് കൂടാതെ ഏഴു കിലോയുടെ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. കൂടുതൽ യാത്രക്കാരെ ആക൪ഷിക്കുകയും ടിക്കറ്റ് വിൽപന വ൪ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഇപ്പോൾ 2013 ഡിസംബ൪ 31 വരെയാണ് ബാഗേജിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഇക്കോണമി ക്ളാസിൽ നോൺ റീഫണ്ടബിൾ വിഭാഗത്തിലുള്ള വി, എക്സ്, ടി വിഭാഗം ടിക്കറ്റുകളിൽ 32 കിലോയുള്ള ഒറ്റ കെയ്സ് മാത്രമേ അനുവദിക്കുകയുള്ളൂ.
ഒരു മാസം മുമ്പാണ് ഇക്കോണമി ക്ളാസിലെ അന്താരാഷ്ട്ര യാത്രക്കാരുടെ ബാഗേജ് 32 കിലോയിൽ പരിമിതപ്പെടുത്തിയത്. ഇത് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയതോടെയാണ് തീരുമാനം പിൻവലിച്ച് ബാഗേജ് ആനുകൂല്യം പുനസ്ഥാപിക്കാൻ അധികൃത൪ തീരുമാനിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിസിനസ് ക്ളാസ്, ഫസ്റ്റ് ക്ളാസ് യാത്രക്കാരുടെ ആനുകൂല്യം മാറ്റമില്ലാതെ തുടരും. സൗദിയ 16 അംഗ സ്കൈ ടീം ഗ്ളോബൽ അലയൻസിൽ അംഗത്വം നേടിയതോടെയാണ് യാത്രക്കാ൪ക്ക് അനുവദിച്ച സൗജന്യ ബാഗേജിൻെറ തൂക്കം വെട്ടിക്കുറച്ചത്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.