സോഷ്യലിസ്റ്റ് ജനത വിഭാഗീയത; വിമതര്‍ ഏകോപനസമിതി രൂപവത്കരിക്കുന്നു

കോഴിക്കോട്: സോഷ്യലിസ്റ്റ് ജനത ഔദ്യാഗികപക്ഷത്തോട് ഇടഞ്ഞു നിൽക്കുന്ന വിമതചേരി പ്രവ൪ത്തനം കൂടുതൽ സജീവമാക്കുന്നു. വിമത൪ നേരത്തേ രൂപംനൽകിയ സോഷ്യലിസ്റ്റ് പഠനകേന്ദ്രങ്ങൾ സംസ്ഥാനതലത്തിൽ ഏകോപിപ്പിച്ച് പ്രവ൪ത്തനം ശക്തമാക്കാനാണ് നീക്കം. ഇതിൻെറ ഭാഗമായി പഠനകേന്ദ്രങ്ങളുടെ ജില്ലാതലയോഗങ്ങൾ ഈമാസം 23ന് നടക്കും.
കോഴിക്കോട്ട് നടന്ന പാ൪ട്ടി സംസ്ഥാന സമ്മേളനത്തിൽ കൂടുതൽ നേതാക്കളും പ്രവ൪ത്തകരും ഔദ്യാഗികപക്ഷത്തിനെതിരെ നിലകൊണ്ട സാഹചര്യത്തിലാണ് വിമതരുടെ പുതിയ ചുവടുവെപ്പ്. കോഴിക്കോട് ജില്ലയിൽ എം.കെ. പ്രേംനാഥിൻെറ നേതൃത്വത്തിലുള്ള മറുപക്ഷത്തിന് മുതി൪ന്ന നേതാവ് കെ. കൃഷ്ണൻ കുട്ടി ഉൾപ്പടെയുള്ളവ൪ പരസ്യമായി പിന്തുണച്ചതാണ് വിമത൪ക്ക് കരുത്തേകുന്നത്. സംസ്ഥാന പ്രസിഡൻറിനോട് ശക്തമായ വിയോജിപ്പു പ്രകടിപ്പിക്കുന്ന ഇക്കൂട്ട൪ പാ൪ട്ടിവിട്ട് പുറത്തുപോയി സമാനചിന്താഗതിക്കാരോട് സഹകരിക്കാനായിരുന്നു ധാരണ.
വിമതനീക്കത്തിൻെറ പേരിലുള്ള അച്ചടക്ക നടപടി ഒഴിവാക്കാനാണ്  സോഷ്യലിസ്റ്റ് പഠനകേന്ദ്രത്തിൻെറ പേരിൽ സംഘടിക്കുന്നത്. ഡിസംബറിൽ കോഴിക്കോട് സംസ്ഥാന കൺവെൻഷൻ നടത്താനും പദ്ധതിയുണ്ട്. നേരത്തേ ചോമ്പാലിൽ പഠനകേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ നടത്തിയ കൺവെൻഷനിൽ പങ്കെടുത്തവ൪ക്ക് കോഴിക്കോട് ജില്ലാനേതൃത്വം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.  ഇതിന് പ്രേംനാഥ് വിഭാഗം മറുപടിപോലും നൽകിയില്ല. കെ. കൃഷ്ണൻകുട്ടിയാണ് അന്ന് കൺവെഷൻ ഉദ്ഘാടനംചെയ്തത്. സോഷ്യലിസ്റ്റ് പഠനകേന്ദ്രത്തിൻെറ പ്രവ൪ത്തനത്തിൽ തെറ്റില്ലെന്നാണ് വിമതരുടെ വിശദീകരണം.സംഘടനാ തെരഞ്ഞെടുപ്പ് പാ൪ട്ടിക്കുള്ളിലെ അസംതൃപ്തരുടെ എണ്ണം വ൪ധിപ്പിച്ച സാഹചര്യത്തിൽ വിമതനീക്കത്തിന് ഏറെ കരുത്തുണ്ടാകുമെന്നാണ് വിലയിരുത്തൽ.
 പാ൪ട്ടിയുടെ ദൈനംദിനപ്രവ൪ത്തനത്തിനു തലവേദനയായ വിമത൪ക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ജില്ലാനേതൃത്വം ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യലിസ്റ്റ് സമ്മേളനം വൻ വിജയമാക്കുന്നതിൽ ജില്ലാ നേത്യത്വത്തിൻെറ പങ്ക് പൊതുവെ പ്രശംസ പടിച്ചുപറ്റിയ സാഹചര്യത്തിൽ ഈയാവശ്യം പരിഗണിക്കുമെന്നാണ് ഔദ്യാഗികപക്ഷത്തിൻെറ പ്രതീക്ഷ.സോഷ്യലിസ്റ്റ് ജനത രണ്ടുവിഭാഗമായി പ്രവ൪ത്തിക്കുന്നത് യു.ഡി.എഫിനും തലവേദനയായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.