വാഹനങ്ങള്‍ മോഷ്ടിച്ച് അയല്‍ രാജ്യത്ത് വില്‍ക്കുന്ന സംഘം പിടിയില്‍

ഷാ൪ജ: വാഹനങ്ങൾ മോഷ്ടിച്ച് അയൽരാജ്യത്തെത്തിച്ച് വിൽപന നടത്തുന്ന പത്തംഗ സംഘത്തെ ഷാ൪ജ പൊലീസ് പിടികൂടി. അഞ്ച് പാകിസ്താനികളും അഞ്ച് സൗദി സ്വദേശികളുമാണ് സംഘത്തിലുള്ളത്. കാറുകളും ഷാ൪ജ വ്യവസായ മേഖലയിൽ നിന്ന് വാഹനങ്ങളും മോഷണം പോകുന്നതായി പരാതി വ്യാപകമായപ്പോൾ ഷാ൪ജ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവ൪ കുടുങ്ങുന്നത്. വ്യാജ താക്കോൽ ഉപയോഗിച്ചാണ് ഇവ൪ വാഹനങ്ങൾ മോഷ്ടിച്ചതെന്ന് പൊലീസ്  പറഞ്ഞു. പിന്നീട് നിറം മാറ്റിയും വ്യാജ നമ്പ൪ പ്ളേറ്റ് ഉപയോഗിച്ചും മറ്റും അതി൪ത്തി കടത്തി അയൽരാജ്യത്ത് വിൽക്കുകയായിരുന്നു. ഒമ്പത് വാഹനങ്ങൾ ഇവ൪ ഇങ്ങനെ കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.