ദുബൈ: വ൪ണങ്ങൾ വാരിവിതറി അണിഞ്ഞൊരുങ്ങിയ ദുബൈ നഗരത്തിന് ഇനി ആമോദ രാവുകൾ. രാവും പകലും മിഴിയടക്കാതെ രണ്ടാഴ്ച നീളുന്ന ‘ഈദ് ഇൻ ദുബൈ’ ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമായി. ആഘോഷരാവുകൾക്ക് തുടക്കമിട്ട് ദുബൈ ക്രീക്കിൽ നടന്ന കരിമരുന്ന് പ്രയോഗം നയനാനന്ദകരമായി. അൽസീഫ് സ്ട്രീറ്റിൽ ആയിരങ്ങൾ മാനത്തെ വ൪ണജാലം കാണാൻ ഒത്തുകൂടി. ദിവസവും രാത്രി ഒമ്പതിന് ഇവിടെ കരിമരുന്ന് പ്രയോഗമുണ്ടാകും.
നഗരത്തിലെ റോഡുകളും പൊതുസ്ഥലങ്ങളും ആഘോഷത്തിൻെറ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്. ദേരയിലെ ക്ളോക്ക്ടവ൪ റൗണ്ടെബൗട്ടും ശൈഖ് സായിദ് റോഡിലെ ട്രേഡ്സെൻറ൪ റൗണ്ടെബൗട്ടും സത്വ റൗണ്ടെബൗട്ടും അൽ ദിയാഫ റോഡും വൈദ്യുത ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്നു. വേൾഡ് ട്രേഡ് സെൻറ൪ കെട്ടിടം നിയോൺ വെളിച്ചത്തിൽ മുങ്ങിനിൽക്കുന്നതും ആക൪ഷണീയമായി. നഗരത്തിലെത്തുന്ന സന്ദ൪ശകരെ ആനയിക്കാൻ വിമാനത്താവള പരിസരത്തും ദേരയിലും ദുബൈ ഫെസ്റ്റിവൽ സിറ്റിയുടെ തീരത്തും പ്രഭാപൂരമൊരുക്കിയിട്ടുണ്ട്.
24 മണിക്കൂറും ഷോപ്പിങ് അനുഭവമൊരുക്കുന്ന മാളുകളിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. ദുബൈ മാൾ, എമിറേറ്റ്സ് മാൾ, മി൪ദിഫ് സിറ്റി സെൻറ൪, ദേര സിറ്റി സെൻറ൪, ദുബൈ ഫെസ്റ്റിവൽ സിറ്റി, ഇബ്നുബത്തൂത്ത മാൾ, അറേബ്യൻ സെൻറ൪, ലംസി പ്ളാസ എന്നിവ 24 മണിക്കൂറും പ്രവ൪ത്തിക്കും. മറ്റു മാളുകളും പ്രവ൪ത്തന സമയം കൂട്ടിയിട്ടുണ്ട്. മാളുകളിൽ ഷോപ്പിങ്ങിനെത്തുന്നവ൪ക്കായി നിരവധി സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്.
‘ഈദ് ഇൻ ദുബൈ’യുടെ ഭാഗമായി നടക്കുന്ന ‘ഗൾഫ് ബൈക്ക് വീക്ക്’ പ്രദ൪ശനത്തിലെ ബൈക്ക് അഭ്യാസപ്രകടനങ്ങൾ കാണാനും നിരവധി പേരെത്തി. പുതിയ മോഡൽ ബൈക്കുകളുടെ പ്രദ൪ശനവും അഭ്യാസ പ്രകടനങ്ങളും കാണികൾക്ക് നവ്യാനുഭവമായി.
ലോകപ്രശസ്ത കലാകാരന്മാരുടെ പരിപാടികൾ ആഘോഷത്തിൻെറ ഭാഗമായി നടക്കും. 26ന് ജുമൈറയിലെ മദീനത്ത് അരീനയിൽ ശ്രേയ ഘോശാലിൻെറ സംഗീത പരിപാടിയുണ്ടാകും. 27ന് സഅബീൽ പാ൪ക്കിൽ നടക്കുന്ന ‘വാട്ട൪ ബലൂൺ ബാഷ്’ ആയിരങ്ങളെ ആക൪ഷിക്കുമെന്ന് കരുതുന്നു. സഅബീൽ പാ൪ക്കിൽ എല്ലാ ദിവസവും കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്ളോബൽ വില്ലേജിൽ 21 മുതൽ കുടുംബങ്ങൾക്ക് സാംസ്കാരിക, സംഗീത പരിപാടികൾക്കും ഷോപ്പിങ്ങിനുമായി ഒത്തുകൂടാം. ഒക്ടോബ൪ 30 മുതൽ മെയ്ദാൻ ഗ്രാൻഡ് സ്റ്റാൻഡിൽ അന്താരാഷ്ട്ര ഭക്ഷ്യമേളയും ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ ബീച്ച് സോക്കറും ഒരുക്കിയിട്ടുണ്ട്. നവംബ൪ രണ്ടിനാണ് ‘ഈദ് ഇൻ ദുബൈ’ സമാപിക്കുന്നത്.
ഞായറാഴ്ച ഗ്ളോബൽ വില്ലേജ് കൂടി തുറക്കുന്നതോടെ ആഘോഷത്തിന് മാറ്റുകൂടും. ‘ഈദ് ഇൻ ദുബൈ’യുടെ ഭാഗമായി നവംബ൪ രണ്ട് വരെ വാരാന്ത്യങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി രണ്ട് വരെ ഗ്ളോബൽ വില്ലേജ് തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.