കോള്‍ഡ് സ്റ്റോറില്‍ മോഷണ ശ്രമം; ഗ്ളാസുകള്‍ തകര്‍ത്തു

മനാമ: വെസ്റ്റ് എക്കറിൽ കോൾഡ് സ്റ്റോറിൽ മോഷണ ശ്രമം. കായംകുളം സ്വദേശി മുഹമ്മദ് ശരീഫ് നടത്തുന്ന അൽ ബദാഇയാ കോൾഡ് സ്റ്റോറിലാണ് ഇന്നലെ പുല൪ച്ചെ ഷട്ടറിൻെറ ലോക്ക് പൊട്ടിച്ച് മോഷണ ശ്രമം നടന്നത്. രാത്രി 10.30ന് ഷോപ്പ് അടച്ച് തൊട്ടടുത്ത താമസ സ്ഥലത്തേക്ക് പോയ ശരീഫ് രാവിലെ അഞ്ചരയോടെയാണ് ഷോപ്പ് തുറന്നു കിടക്കുന്നതായ വിവരം അറിയുന്നത്. ഇതുവഴി പോയ സുഹൃത്താണ് ഇക്കാര്യം വിളിച്ചു പറഞ്ഞത്. ഷട്ടറിൻെറ പൂട്ട് പൊളിച്ച ശേഷം ഗ്ളാസും തക൪ത്തെങ്കിലും ഭാരമേറിയ ഫ്രീസ൪ നീക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് തിരിച്ചു പോയെന്നാണ് കരുതുന്നത്. എട്ടു വ൪ഷമായി നടത്തുന്ന ഷോപ്പിൽ രണ്ട് വ൪ഷം മുമ്പും ഇതുപോലെ ആക്രമമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.