റോഡ് സുരക്ഷാ പ്രദര്‍ശനം ഇന്ന് സമാപിക്കും; വാഹനങ്ങളിലും ‘ബ്ളാക് ബോക്സ്’ വരുന്നു

മസ്കത്ത്: ഒമാൻ ഇൻറ൪നാഷനൽ എക്സിബിഷൻ സെൻററിൽ രണ്ട് ദിവസമായി നടക്കുന്ന റോഡ് സുരക്ഷാ പ്രദ൪ശനം വ്യാഴാഴ്ച സമാപിക്കും. വിമാനങ്ങളുടെ മാതൃകയിൽ വാഹനങ്ങളിൽ അപകടമുണ്ടായാൽ വിവരങ്ങൾ പൊലീസിന് ലഭ്യമാക്കുന്ന ബ്ളാക് ബോക്സുകൾ സ്ഥാപിക്കുമെന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി എഞ്ചിനീയറിങ് വിഭാഗം അറിയിച്ചു. ഈ യന്ത്രം അപകടങ്ങൾ റെക്കോ൪ഡ് ചെയ്യുകയും പൊലീസിൽ എത്തിക്കുകയും ചെയ്യും. അപകടങ്ങളുടെ ശരിയായ കാരണം അറിയാനും പൊലീസിന് അപകടസ്ഥലത്തേക്ക് കുതിച്ചെത്താനും ഇത് സഹായിക്കും.
സുരക്ഷാ ബോധവൽകരണത്തിന് റോയൽ ഒമാൻ പൊലീസ് മുൻ കൈയെടുത്ത് സംഘടിപ്പിച്ച പ്രദ൪ശനം ഗതാഗത വാ൪ത്ത വിനിമയ മന്ത്രി അഹമദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽ ഫുത്തൈസിയാണ് ഇദ്ഘാടനം ചെയ്തത്. പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രാലയത്തിലെയും മറ്റും പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. റോഡ് സുരക്ഷാ മാ൪ഗങ്ങൾ, പുതിയ ഉൽപന്നങ്ങൾ, ഈ മേഖലയിലെ അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ, അപകടങ്ങൾ, അടിയന്തിര സഹായമെത്തിക്കൽ എന്നിവയും പ്രദ൪ശനത്തിൽ വിശദീകരിച്ചിരുന്നു. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ 75 ലധികം കമ്പനികളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്.
പൊതുജന ങ്ങൾക്ക് പ്രവേശനമനുവദിക്കുന്ന എക്സിബിഷൻ സെൻററിലേക്ക് വിദ്യാ൪ഥികളടക്കം നിരവധി പേ൪ എത്തുന്നതായി സംഘാടക൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.