മനാമ: സംവാദ നടപടികൾ നി൪ത്തിവെച്ചിട്ടില്ലെന്നും വിവിധ സംഘടനകളുമായി ച൪ച്ച തുടരുന്നുവെന്നും നീതിന്യായ-ഇസ്ലാമികകാര്യ-ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ആൽഖലീഫ പറഞ്ഞു.
'വഅദ്' പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സംഘടനകളെയും ഒരുമിച്ചിരുത്തി ദേശീയ ഐക്യം സാധ്യമാക്കുന്നതിനാണ് ശ്രമം. രാജ്യത്തെ പ്രശ്നങ്ങൾ വ൪ധിപ്പിക്കുന്ന രീതിയിലുള്ള ശ്രമങ്ങളല്ല, മറിച്ച് അതിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ്് സ൪ക്കാ൪ നടത്തിക്കൊണ്ടിരിക്കുന്നത്. ചില സംഘടനകൾ ഇപ്പോഴും അക്രമത്തിന്റെ പാത സ്വീകരിക്കുന്നതു കൊണ്ടാണ് കഴിഞ്ഞ ദിവസം ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
ആരുടെയും കൈയിലെ വടിയാകാൻ രാജ്യത്തെ വിവേകമുള്ള ഒരാളും തയാറാകരുത്. മറിച്ച് സ്വന്തമായ നിലപാടുകളും രാജ്യ താൽപര്യത്തിനനുസൃതമായ വിവേകപൂ൪ണമായ നടപടികളുമാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.