ബിദ്ബിദ്-സൂര്‍ ഇരട്ടഹൈവേ: ആദ്യഘട്ടം നിര്‍മാണം പുരോഗമിക്കുന്നു

ഇബ്ര: ബിദ്ബിദിൽ നിന്ന് സൂറിലേക്ക് നി൪മിക്കുന്ന പുതിയ ഇരട്ടഹൈവേയുടെ ആദ്യഘട്ട നി൪മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ശ൪ഖിയ ഗവ൪ണറേറ്റ് അധികൃത൪ അറിയിച്ചു. രണ്ടുഭാഗങ്ങളായാണ് പദ്ധതിയുടെ ആദ്യഘട്ട നി൪മാണം പുരോഗമിക്കുന്നത്. ബിദ്ബിദിൽ നിന്ന് മുദൈബി വിലായത്തിലെ ജ൪ദ വരെയുള്ള 40 കിലോമീറ്റ൪, ജ൪ദ മുതൽ ഇബ്രയിലെ റഫറൽ ആശുപത്രി സ്ഥിതി ചെയ്യുന്ന മസ്റൂൻ വരെയുള്ള 64 കിലോമീറ്റ൪ എന്നിങ്ങനെ രണ്ടു ഭാഗമായാണ് ആദ്യഘട്ട പദ്ധതിയെ വിഭജിച്ചിരിക്കുന്നത്. മലമ്പ്രദേശത്ത് കൂടി കടന്നുപോകുന്ന ആദ്യഭാഗത്തിൻെറ നി൪മാണത്തിന് 125,231,076 റിയാൽ ചെലവ് പ്രതീക്ഷിക്കുന്നു. ഇറ്റലി ആസ്താനമായി പ്രവ൪ത്തിക്കുന്ന അന്താരാഷ്ട്രകമ്പനിയായ അസ്താൽഡി, തു൪ക്കി കരാ൪ സ്ഥാപനമായ ഒസ്കാ൪ ഇൻസാറ്റ് എന്നീ സ്ഥാപനങ്ങളാണ് ആദ്യഘട്ട പദ്ധതിയുടെ ഒന്നാം ഭാഗം കരാ൪ ഏറ്റെടുത്തിരിക്കുന്നത്. ഉൽഉഖ് മലനിരകളിലൂടെ കടന്നുപോകുന്ന റോഡിൻെറ ജോലികൾ പ്രാരംഭ ജോലികൾ കഴിഞ്ഞവ൪ഷം ജൂലൈയിൽ തന്നെ തുടങ്ങിയിരുന്നു.
രണ്ടാം ഭാഗത്തിൻെറ 117,500,000 റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന കരാ൪ തു൪ക്കിയിലെ സനായി വേ തികാറെറ്റ്, അൽഹബ്ത്തുൽ ലെയിടൻ എന്നീ കമ്പനികൾക്കാണ്.
നിരവധി വാദികളിൽ മുറിച്ച് കടക്കേണ്ട ഈ പാതയിൽ നിരവധി പാലങ്ങളും മേൽപാലങ്ങളും നി൪മിക്കേണ്ടതുണ്ട്. ഇരുവശത്തേക്കുമായി 3.75 മീറ്റ൪ വീതിയിൽ രണ്ട് ലൈൻ റോഡുകളുണ്ടാകും. 1.5 മീറ്റ൪ വീതിയിൽ ഇൻേറണൽ റോഡ് ഷോൾഡറും, 2.5 മീറ്റ൪ വീതിയിൽ എക്സറ്റേണൽ റോഡ് ഷോൾഡറും നി൪മിക്കും.
ഇബ്ര മുതൽ സൂ൪ വരെയുള്ള 134 കിലോമീറ്റ൪ രണ്ടാംഘട്ടത്തിന് താമസിയാതെ കരാ൪ നൽകും. 14 മേൽപാലങ്ങളും ഏഴ് തുരങ്കങ്ങളുമടങ്ങുന്നതാണ് രണ്ടാംഘട്ടം. വാദികൾക്ക് കുറുകെ നാല് പാലങ്ങളും നി൪മിക്കുന്നു. മഴക്കാലത്തും സുഗമമായ യാത്ര ഉറപ്പുവരുത്താൻ കൾവ൪ട്ടുകളും നി൪മിക്കുന്നുണ്ട്.
വടക്കൻ ശ൪ഖിയ, തെക്കൻ ശ൪ഖിയ ഗവ൪ണറേറ്റുകളുടെ വികസനത്തിന് ഈ റോഡ് ഏറെ ഗുണം ചെയ്യുമെന്ന് വടക്കൻ ശ൪ഖിയ ഗവ൪ണ൪ ശൈഖ് യഹ്യ ബിൻ ഹമൂദ് ആൽമഅ്മരി ചൂണ്ടിക്കാട്ടി. ഇബ്ര, അൽകാബിൽ, മുദൈബി, ദിമ വൽ അൽതാഇൻ, ബിദിയ, വാദി ബനി ഖാലിദ്, ജഅ്ലാൻ ബനി ബൂആലി, സൂ൪ എന്നീ വിലായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വള൪ച്ചക്കും റോഡ് പദ്ധതി ഉപകരിക്കുമെന്നാണ് കണക്കുകൂട്ടൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.