വിസക്കച്ചവടത്തിന് അറുതി വരുത്താന്‍ ‘അജീര്‍’ സംവിധാനം പ്രാബല്യത്തില്‍

റിയാദ്: സൗദിയിലെ സ്വകാര്യസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തൽക്കാലത്തേക്കോ ദീ൪ഘകാലത്തേക്കോ ആവശ്യമായ തൊഴിലാളികളെ വിതരണം ചെയ്യാനുള്ള ‘അജീ൪’ സംവിധാനം പ്രാബല്യത്തിൽ വന്നതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. വിസക്കച്ചവടം അവസാനിപ്പിക്കാനും ജോലി അന്വേഷിച്ച് അലയുന്ന തൊഴിലാളികളെ ഇല്ലാതാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ അണ്ട൪ സെക്രട്ടറി എഞ്ചിനീയ൪ അബ്ദുല്ല മുഹമ്മദ് അൽഹഖ്ബാനി പറഞ്ഞു.
രാജ്യത്ത് നിലവിൽ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്ന കഴിവുതെളിയിച്ച് ഏതാനും റിക്രൂട്ടിങ് ഏജൻസികളുമായി സഹകരിച്ചാണ് പരിശീലനം ലഭിച്ച ജോലിക്കാരെ വാടകക്ക് നൽകാനുള്ള സംവിധാനമായ ‘അജീ൪‘ നടപ്പാക്കിയിട്ടുള്ളത്. സൗദി തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസരിച്ച് ജോലിക്കാരെ ഉറപ്പുവരുത്താൻ ഈ ഏജൻസികൾക്ക് ആവശ്യമായ വിസ മന്ത്രാലയം അനുവദിക്കും. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ ഒരേ സമയം സംരക്ഷിക്കപ്പെടുമെന്നതും ‘അജീ൪’ സംവിധാനത്തിൻെറ പ്രത്യേകതയാണെന്ന് അൽഹഖ്ബാനി വിശദീകരിച്ചു.
‘അജീ൪’ സംവിധാനത്തിൻെറ ഒന്നാംഘട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും റിക്രൂട്ടിങ് കമ്പനികളെയും തൊഴിൽമന്ത്രാലയത്തെയും ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിച്ചാണ് സംവിധാനം പ്രവ൪ത്തിക്കുകയെന്നും മന്ത്രാലയത്തിൽ അജീ൪ സംവിധാനത്തിൻെറ ഉത്തരവാദിത്തം വഹിക്കുന്ന സാമി ഹ൪ശാൻ പറഞ്ഞു. അജീ൪സംവിധാനത്തെ തൊഴിലുടമകൾക്കും തലസ്ഥാനത്തെ പ്രമുഖ സ്ഥാപനപ്രതിനിധികൾക്കും പരിചയപ്പെടുത്താനുള്ള പണിപ്പുരയും തൊഴിൽമന്ത്രാലയം സംഘടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.