ജിദ്ദ: കേരള റിലീഫ് വിങ് (കെ.ആ൪.ഡബ്ള്യു) വളണ്ടിയ൪മാരുടെ ഹജ്ജ് രംഗത്തെ സേവനം ശ്ളാഘനീയവും മാതൃകാപരവുമാണെന്ന് സനാഇയ്യ കാൾ ആൻഡ് ഗൈഡൻസ് സെൻറ൪ ജനറൽ മാനേജ൪ എൻജി. ഫുആദ് അൽകൗസ൪ വ്യക്തമാക്കി. ഈ വ൪ഷത്തെ ഹജ്ജ് സേവനത്തിന് അണിനിരന്ന വളണ്ടിയ൪മാ൪ക്കുള്ള പരിശീലനപരിപാടി ജിദ്ദ ഐ.ബി.എം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് സേവനപ്രവ൪ത്തനങ്ങൾ വ൪ഷം തോറും കുടുതൽ നന്നായി നടത്താൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സൗദിയുടെ വിവിധ മേഖലകളിൽ നിന്നുള്ള 400 ഓളം വളണ്ടിയ൪മാരാണ് ഈവ൪ഷം സേവന രംഗത്തുണ്ടാവുകയെന്ന് ക്യാപ്റ്റൻ സി.എച്ച്.ബഷീ൪ പറഞ്ഞു. കേരള ഹജ്ജ് ഗ്രൂപ്പ്, ഹജ്ജ് വെൽഫെയ൪ ഫോറം, ഗിഫ്റ്റ് ഓ൪ഗനൈസേഷൻ, ജനറൽ എന്നീ മേഖലകളിൽ ദുൽഹജ്ജ് എട്ടു മുതൽ 13 കൂടിയ തീയതികളിലാണ് പ്രത്യേക പരീശീലനം ലഭിച്ച വളണ്ടിയ൪മാ൪ മക്ക, മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ സേവനരംഗത്തുണ്ടാവുക. മിനാക്ക് അടുത്ത് വളണ്ടിയ൪മാ൪ക്ക് ഭക്ഷണ, താമസ സൗകര്യമേ൪പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മ൪വാൻ മുഹമ്മദ് അൽ കന്വ, അബ്ദുൽശുക്കൂ൪ അലി തുടങ്ങിയവ൪ സംസാരിച്ചു.
ശൈഖ് അബ്ദുറഹിമാൻ അബ്ദുല്ല മുഹ്യുദ്ദീൻ യൂസുഫ്, ഹാനി അൽ മിഹ്ദാ൪, ഉണ്ണീൻ മൗലവി എന്നിവ൪ സംബന്ധിച്ചു. എം. സഫറുല്ല അധ്യക്ഷത വഹിച്ചു. വളണ്ടിയ൪ ക്യാപ്റ്റൻ സി.എച്ച് ബഷീ൪ നി൪ദേശങ്ങൾ നൽകി. കെ.എം. അബ്ദുറഹീം മാപ് റീഡിങ്ങും ഹൈദ൪ ‘വളണ്ടിയ൪മാരുടെ ശ്രദ്ധക്ക്’ എന്ന വിഷയവും അവതരിപ്പിച്ചു. സി.കെ. മുഹമ്മദ് നജീബ് ഉദ്ബോധനം നടത്തി. മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞു. നിഅ്മത്തുല്ല ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.