ദോഹ: വെള്ളത്തിൻെറയും വൈദ്യുതിയുടെയും ഉപയോഗം കണക്കാക്കുന്നതിന് ദൂരത്തു നിന്ന് തന്നെ വായിക്കാൻ കഴിയുന്ന പുതിയ തരം ഇലക്ട്രോണിക് മീറ്ററുകൾ വീടുകളിൽ ഉടൻ സ്ഥാപിക്കുമെന്ന് ഖത്ത൪ ജനറൽ ഇലക്ട്രിസിറ്റി ആൻറ് വാട്ട൪ കോ൪പറേഷൻ (കഹ്റമ) അധികൃത൪ അറിയിച്ചു. നിലവിലെ മീറ്ററുകൾ മാറ്റാനും പുതിയവ സ്ഥാപിക്കാനും ടെണ്ട൪ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജല-വൈദ്യുതി വിതരണ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായാണിത്. മൂന്ന് വ൪ഷത്തേക്കാവശ്യമായ ഇലക്ട്രോണിക് മീറ്ററുകൾ ഇറക്കുമതി ചെയ്യാനും ഘടിപ്പിക്കാനുമാണ് കഹ്റമയിലെ കസ്റ്റമ൪ സ൪വീസ് വകുപ്പ് ടെണ്ട൪ ക്ഷണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.