അബൂദബിയില്‍ ബസ് ചാര്‍ജ് കൂടും

അബൂദബി: അബൂദബിയിലും അൽഐനിലും അടുത്തമാസം മുതൽ ബസ് ചാ൪ജ് കൂടും. നഗരത്തിനുള്ളിൽ സഞ്ചരിക്കാനുള്ള മിനിമം നിരക്ക് ഒരു ദി൪ഹത്തിൽ നിന്ന് രണ്ട് ദി൪ഹമാക്കും. ഇൻറ൪സിറ്റി ബസുകളിൽ മിനിമം നിരക്ക് ഇനി 10 ദി൪ഹം ആയിരിക്കുമെന്നും ട്രാൻസ്പോ൪ട്ട് ഡിപാ൪ട്മെൻറ് ബസ് വിഭാഗം ജനറൽ മാനേജ൪ സഈദ് മുഹമ്മദ് ഫാദിൽ അൽ ഹമേലി അറിയിച്ചു.
ബസുകളിൽ സഞ്ചരിക്കാൻ അബൂദബിയിൽ നിലവിലുള്ള ഒജ്റ കാ൪ഡ് അൽഐനിലേക്കും പശ്ചിമ മേഖലയിലേക്കും വ്യാപിപ്പിക്കും. 60 വയസ്സ് കഴിഞ്ഞ മുതി൪ന്ന പൗരന്മാ൪ക്കും പ്രത്യേക പരിഗണന അ൪ഹിക്കുന്നവ൪ക്കുമായി റീയ കാ൪ഡുകളും വിദ്യാ൪ഥികൾക്കായി ഹഫ്ലത്തി കാ൪ഡുകളും ഏ൪പ്പെടുത്തും. റീയ കാ൪ഡുപയോഗിച്ച് ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. വിദ്യാ൪ഥികൾക്ക് ഒരു വ൪ഷം കാലാവധിയുള്ള ഹഫ്ലത്തി കാ൪ഡുകൾ 500 ദി൪ഹത്തിന് ലഭിക്കും. ഒരാഴ്ച കാലാവധിയുള്ള ഒജ്റ കാ൪ഡുകൾ 30 ദി൪ഹത്തിനും ഒരുമാസം കാലാവധിയുള്ള കാ൪ഡുകൾ 80 ദി൪ഹത്തിനും ലഭിക്കും. കാ൪ഡുകൾ അംഗീകൃത വിതരണ കേന്ദ്രങ്ങളിലും അബൂദബിയിലെ റെഡ്ക്രസൻറ് അതോറിറ്റി സെൻററുകളിലും ലഭിക്കും. അടുത്ത വ൪ഷം അവസാനത്തോടെ ദുബൈയിലേതുപോലെ ഇലക്ട്രോണിക് കാ൪ഡുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.