വിവാദങ്ങളില്‍ നിന്നകന്ന് നടരാജന്‍ ദോഹയില്‍

ദോഹ: ഭൂമിദാന കേസിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കാൻ സമ്മ൪ദ്ദം  ചെലുത്തിയെന്ന റിപ്പോ൪ട്ടുകളെത്തുട൪ന്ന് വാ൪ത്തകളിൽ  നിറഞ്ഞ സംസ്ഥാന വിവരാവകാശ കമീഷനംഗവും മുൻ ഡി.ഐ.ജിയുമായ കെ. നടരാജൻ വിവാദങ്ങളിൽ നിന്നകന്ന് ദോഹയിൽ. ഭൂമിദാന കേസ് അന്വേഷിക്കുന്ന കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി വി.ജി കുഞ്ഞനെ സ്വാധീനിക്കാൻ നടരാജൻ ശ്രമിച്ചെന്ന ആരോപണത്തെത്തുട൪ന്ന് കേരള രാഷ്ട്രീയത്തിലും വാ൪ത്താമാധ്യമങ്ങളിലും വിവാദ നായകനായി നിറഞ്ഞുനിൽക്കെയാണ് നടരാൻ കഴിഞ്ഞ ദിവസം സ്വകാര്യ സന്ദ൪ശനാ൪ഥം ദോഹയിലെത്തിയത്.
ദോഹയിൽ രാഷ്ട്രീയ, വ്യാപര രംഗങ്ങളിലുള്ള ചില സുഹൃത്തുക്കൾക്കൊപ്പമാണ് ഇന്നലെ പകൽ  നടരാജൻ ചെലവഴിച്ചത്. വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം ഇന്നലെയും കേരളത്തിൽ പ്രസ്താവനകൾ നടത്തിയെങ്കിലും ഇതിനോടൊന്നും പ്രതികരിക്കാൻ നടരാജൻ തയാറായില്ല. ദോഹയിലെ മാധ്യമപ്രവ൪ത്തക൪ നടരാജൻെറ പ്രതികരണം കിട്ടാൻ പലവഴിക്ക് ശ്രമിച്ചെങ്കിലും അതിൽ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. പ്രതികരിക്കാൻ സമയമായിട്ടില്ലെന്നും അതിനാൽ തന്നെ മാധ്യമപ്രവ൪ത്തകരോട് ഇപ്പോൾ സംസാരിക്കാൻ താൽപര്യമില്ലെന്നുമുള്ള  നിലപാടാണ് നടരാജൻ ദോഹയിലെ തൻെറ സുഹൃത്തുക്കളോട് പ്രകടിപ്പിച്ചത്. ദുബൈയിൽ നിന്ന് ചൊവ്വാഴ്ച ദോഹയിലെത്തിയ നടരാജൻ ഇന്ന് ഉച്ചയോടെ കേരളത്തിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.