അബ്ദുല്‍ഹഖ് അന്‍സാരി വേറിട്ട വ്യക്തിത്വം: ഖുറദാഗി

ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പണ്ഡിതനും ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീറുമായ ഡോ. അബ്ദുൽ ഹഖ് അൻസാരി ഇസ്ലാമിക ലോകത്ത് വേറിട്ട വ്യക്തിത്വത്തിൻെറ ഉടമമായിരുന്നെന്ന് ആഗോള മുസ്ലിം പണ്ഡിത സഭ ജനറൽ സെക്രട്ടറി ഡോ.അലി മുഹിയുദ്ദീൻ അൽഖുറദാഗി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷനും ഇന്ത്യൻ ഫ്രൻറ്സ് സ൪ക്കിളും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിതനെന്ന നിലക്കും നേതാവെന്ന നിലക്കും മാതൃകയായിരുന്നു അദ്ദേഹം. ലോക ഇസ്ലാമിക ചലനങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയും അത്തരം ച൪ച്ചാ വേദികളിൽ സജീവമായി പങ്കാളിത്തം വഹിക്കുകയും ചെയ്ത അദ്ദഹത്തേിൻെറ  വിയോഗം ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് മാത്രമല്ല ഇസ്ലാമിക ലോകത്തിന് തന്നെ വലിയ നഷ്ടമാണെന്നും ഡോ. ഖുറദാഗി അഭിപ്രായപ്പെട്ടു.  
ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡൻറ് കെ.ടി അബ്ദുറഹ്മാൻ, ഇന്ത്യൻ ഫ്രൻറ്സ് സ൪ക്കിൾ പ്രസിഡൻറ് മുഹമ്മദ് ശാക്കി൪, കെ.സി അബ്ദുല്ലത്തീഫ്, ഹമദ് അബ്ദുറഹ്മാൻ, സാജിദ് അഹ്മദ് എന്നിവ൪ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.