നവംബര്‍ ഒന്നിന് സൗജന്യ യാത്ര

ദുബൈ: പരിസ്ഥിതി സംരക്ഷണത്തിന് പൊതുഗതാഗത സൗകര്യം കൂടുതലായി ഉപയോഗപ്പെടുത്തേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാൻ നവംബ൪ ഒന്നിന് ആ൪.ടി.എ ‘പബ്ളിക് ട്രാൻസ്പോ൪ട്ട് ഡേ’ ആയി ആചരിക്കും. ഈ ദിവസം ദുബൈ മെ¤്രടാ, ബസ്, വാട്ട൪ ബസ് എന്നിവയിൽ യാത്ര സൗജന്യമായിരിക്കുമെന്ന് ഓ൪ഗനൈസിങ് കമ്മിറ്റി ചെയ൪പേഴ്സൺ ഈസ അബ്ദുറഹ്മാൻ അൽ ദൂസരി അറിയിച്ചു.
മൂന്നാം തവണയാണ് ആ൪.ടി.എയുടെ നേതൃത്വത്തിൽ ‘പബ്ളിക് ട്രാൻസ്പോ൪ട്ട് ഡേ’ ആചരിക്കുന്നത്. നഗരത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ-ബസ് സ൪വീസുകൾ യാത്രക്കാ൪ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ബസ് യാത്രക്കാ൪ക്ക് എയ൪കണ്ടീഷൻ ചെയ്ത കാത്തിരിപ്പ് കേന്ദ്രങ്ങൾ നഗരത്തിലെങ്ങും ഒരുക്കിയിട്ടുണ്ട്. യാത്രക്കായി സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുസൗകര്യങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഈ വ൪ഷം ആഗസ്റ്റ് വരെ 5.3 കോടി പേരാണ് ബസുകളിൽ യാത്ര ചെയ്തത്. 1.1 കോടി ആളുകൾ മെട്രോ ഫീഡ൪ സ൪വീസും 22,8000 ആളുകൾ വാട്ട൪ ബസ് സ൪വീസും ഉപയോഗിച്ചു. ദുബൈ മെട്രോ സ൪വീസ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിലും കാര്യമായ വ൪ധനയുണ്ടായതായി അദ്ദേഹം പറഞ്ഞു.
നവംബ൪ ഒന്നിന് പുല൪ച്ചെ ഒരുമണി മുതൽ രാത്രി 12 വരെ സൗജന്യമായി യാത്ര ചെയ്യാം. നഗരത്തിലെ തന്ത്രപ്രധാന മേഖലകളിലേക്കെല്ലാം പൊതുഗതാഗത സംവിധാനം ഏ൪പ്പെടുത്തിയിട്ടുള്ളതിനാൽ മുൻവ൪ഷങ്ങളിലെപ്പോലെ ഇത്തവണയും ധാരാളം പേ൪ സൗജന്യ യാത്ര ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.