വയറ്റില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: ആഫ്രിക്കക്കാരന്‍ പിടിയില്‍

ദുബൈ: വയറിനകത്ത് കാപ്സ്യൂളിനുള്ളിലാക്കി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ആഫ്രിക്കൻ യാത്രക്കാരനെ ദുബൈ കസ്റ്റംസ് പിടികൂടി. 83 കാപ്സ്യൂളുകളിലായി 1.6 കിലോ കൊക്കെയ്നാണ് ഇയാളുടെ വയറ്റിലുണ്ടായിരുന്നത്.
വിമാനത്താവളത്തിലെ ലഗേജ് പരിശോധനക്ക് ശേഷം ബോഡി സ്കാന൪ പരിശോധനയിലാണ് ഇയാളുടെ വയറിനുള്ളിൽ അസാധാരണ വസ്തുക്കൾ കണ്ടെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥ൪ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഇയാൾ അസ്വസ്ഥനായി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് വയറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതിച്ചതെന്ന് ദുബൈ കസ്റ്റംസ് എയ൪പോ൪ട്ട് വിഭാഗം ഡയറക്ട൪ അലി അൽ മഖാവി പറഞ്ഞു. ഉടൻ ഇയാളെ ദുബൈ പൊലീസിൻെറ ആൻറി ഡ്രഗ്സ് വിഭാഗത്തിന് കൈമാറി. കാപ്സ്യൂളുകൾ വയറിനകത്തിരുന്ന് പൊട്ടിയാൽ പ്രതിയുടെ നില അപകടത്തിലാകുമെന്ന് കണ്ട് ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് തക്കസമയത്ത് പ്രതിയെ പിടികൂടാനായതെന്ന് അലി അൽ മഖാവി പറഞ്ഞു. വയറ്റിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്ന കേസുകൾ കണ്ടെത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥ൪ക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.